CMDRF

ഡ്രൈവര്‍ ആവശ്യമില്ലാത്ത കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ല: ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

ഡ്രൈവര്‍ ആവശ്യമില്ലാത്ത കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ല: ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി
ഡ്രൈവര്‍ ആവശ്യമില്ലാത്ത കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ല: ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

ദില്ലി: ഡ്രൈവര്‍ ആവശ്യമില്ലാത്ത ഓട്ടോമാറ്റിക് കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ഇത്തരം വാഹനങ്ങള്‍ 80 ലക്ഷം ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമാകാന്‍ ഇടയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയില്‍ നടന്ന ചര്‍ച്ചകളില്‍ ഇക്കാര്യം താന്‍ ചൂണ്ടിക്കാട്ടിയെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ടെസ്ല ഉള്‍പ്പടെയുള്ള കമ്പനികള്‍ ഡ്രൈവര്‍ ഇല്ലാത്ത കാറുകള്‍ ഇന്ത്യയില്‍ കൊണ്ടു വരാന്‍ ശ്രമിക്കുമ്പോഴാണ് ഗഡ്കരിയുടെ ഈ പ്രസ്താവന.

Top