CMDRF

പരിവാഹൻ സാരഥി വെബ്‌സൈറ്റിൽ തകരാർ; ഡ്രൈവിങ് സ്കൂളുകാർ പ്രതിസന്ധിയിൽ

പരാതിയുമായി ആർ.ടി. ഓഫീസിലെത്തിയാൽ അവിടെനിന്ന് പരിഹരിക്കാൻ കഴിയാത്തസ്ഥിതിയാണ്

പരിവാഹൻ സാരഥി വെബ്‌സൈറ്റിൽ തകരാർ; ഡ്രൈവിങ് സ്കൂളുകാർ പ്രതിസന്ധിയിൽ
പരിവാഹൻ സാരഥി വെബ്‌സൈറ്റിൽ തകരാർ; ഡ്രൈവിങ് സ്കൂളുകാർ പ്രതിസന്ധിയിൽ

കോഴിക്കോട് : ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട അപേക്ഷകൾക്കുള്ള പരിവാഹൻ സാരഥി വെബ്സൈറ്റ് പണിമുടക്കിയതോ പ്രിന്റൗട്ട് ലഭിക്കാത്ത സാഹചര്യവുമാണുള്ളത്. ഫീസടച്ചതിന്റെ പ്രിന്റൗട്ട് ഇല്ലാതെ ആർ.ടി. ഓഫീസുകളിൽ ലൈസൻസിനുള്ള അപേക്ഷ സ്വീകരിക്കുകയുമില്ല. വൈബ്‌സൈറ്റ് മിക്കദിവസവും തകരാറിലാണെന്ന പരാതിയും വ്യാപകമാണ്.

പത്ത് അപേക്ഷകൾ നൽകുമ്പോൾ രണ്ടെണ്ണത്തിന്റെയെങ്കിലും പ്രിന്റൗട്ട് കിട്ടുന്നില്ലെന്ന് ഓൺലൈൻ കേന്ദ്രം നടത്തുന്നയാൾ പറഞ്ഞു. ഇത്തരത്തിൽ അപേക്ഷ പാതിവഴിയിലായവർക്ക് പുതിയ അപേക്ഷ നൽകാനോ, രണ്ടാമത് ഫീസടയ്ക്കാനോ സാധിക്കില്ല. ഇതുകാരണം പലപ്പോഴും അപേക്ഷകർ ഡ്രൈവിങ് സ്‌കൂളുകാരോടും ഓൺലൈൻ സേവനം നൽകുന്നവരും തമ്മിൽ മിക്കപ്പോഴും അടിയാണ്.

Also Read: പുതിയ ബോസ് ഓഫറുകള്‍ പ്രഖ്യാപിച്ച് ഒല

ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ടെന്ന് അപേക്ഷകരെ ബോധ്യപ്പെടുത്തി സമാധാനിപ്പിക്കാൻ ശ്രമിക്കുകയാണ് പലപ്പോഴും ഡ്രൈവിങ് സ്കൂളുകാർ ചെയ്യുന്നത്. റീപ്രിന്റ് എടുക്കാനുള്ള ഓപ്ഷൻ ഉണ്ടെങ്കിലും എല്ലായ്‌പ്പോഴും ഇത് പ്രവർത്തിക്കാത്ത സ്ഥിതിയാണ്. കേന്ദ്രസർക്കാരിന്റെ റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേസ് മന്ത്രാലത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് വെബ്‌സൈറ്റ്. അതിനാൽ പലപ്പോഴും പരാതിയുമായി ആർ.ടി. ഓഫീസിലെത്തിയാൽ അവിടെനിന്ന് പരിഹരിക്കാൻ കഴിയാത്തസ്ഥിതിയാണ്.

ഓഫീസുകളിൽ കിട്ടുന്ന പരാതികൾ മന്ത്രാലയത്തിന്റെ ഡൽഹിയിലെ ഓഫീസിലേക്ക് അയക്കുകയാണ് ചെയ്യുന്നതെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നുണ്ടെകിലും വെബ്‌സൈറ്റിൽ നേരിട്ട് നൽകുന്ന പരാതികൾ പലപ്പോഴും ദിവസങ്ങൾ കഴിഞ്ഞാണ് പരിഹരിക്കപ്പെടുന്നതെന്ന ആക്ഷേപമുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

Top