CMDRF

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും. സംയുക്ത സമരസമിതിയുടെ സമരം കാരണം കഴിഞ്ഞ ആറു ദിവസമായി തടസ്സപ്പെട്ടിരുന്ന ടെസ്റ്റുകള്‍ പൊലിസ് സംരക്ഷണയോടെ ഇന്ന് മുതല്‍ തുടങ്ങണമെന്നാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശം. സമരം ശക്തമാക്കുമെന്ന് സമര സമിതിയും അറിയിച്ചിട്ടുണ്ട്. അതിനാല്‍ ടെസ്റ്റിംഗ് കേന്ദ്രങ്ങളില്‍ ഇന്ന് സംഘര്‍ഷത്തിന് സാധ്യതയുണ്ട്.

ഇന്നലെ ചേര്‍ന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് ഇന്ന് മുതില്‍ ഡ്രൈവിഗ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചത്. പരിഷ്‌കരിച്ച സര്‍ക്കുലര്‍ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് മാത്രം ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്ന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയാറാവുന്നത് വരെ എച്ച് ട്രാക്കില്‍ ടെസ്റ്റ് നടത്തി ലൈസന്‍സ് അനുവദിക്കണമെന്നുമാണ് നിര്‍ദ്ദേശം. അതേസമയം പ്രതിഷേധം എത്രത്തോളം കനക്കുമെന്നതാണ് കണ്ടറിയാനുള്ളത്.

സ്ലോട്ട് ലഭിച്ചവര്‍ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. അതിനാല്‍ സ്ലോട്ട് ലഭിച്ച എല്ലാവരും ഇന്ന് എത്താന്‍ സാധ്യതയില്ല. മോട്ടോര്‍ വാഹനവകുപ്പി് സ്വന്തമായി സ്ഥലമുളളടിത്താകും ടെസ്റ്റ് നടക്കുക. മറ്റ് സ്ഥലങ്ങളില്‍ തിങ്കളാഴ്ച മാത്രമേ പകരം സൗകര്യം ഒരുങ്ങുകയുള്ളൂ. കെ എസ് ആര്‍ ടി സിയുടെ സ്ഥലങ്ങളില്‍ ഉള്‍പ്പടെ ടെസ്റ്റ് നടത്താനാണ് തീരുമാനം.

Top