CMDRF

നെതന്യാഹുവിന്റെ വീടിന് നേരെ ഡ്രോൺ ആക്രമണം

നെതന്യാഹുവിന്റെ വസതികളിൽ ഒന്ന് ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണത്തിൽ തകർന്നതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

നെതന്യാഹുവിന്റെ വീടിന് നേരെ ഡ്രോൺ ആക്രമണം
നെതന്യാഹുവിന്റെ വീടിന് നേരെ ഡ്രോൺ ആക്രമണം

ടെൽഅവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വീടിന് നേരെ ഡ്രോൺ ആക്രമണം. ഇസ്രായേലിലെ വടക്കൻ പട്ടണമായ സിസേറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതിയിലേക്ക് ഡ്രോൺ വിക്ഷേപിച്ചതായി കണ്ടെത്തി എന്ന് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ വക്താവ് ആണ് ഈ വിവരം പുറത്തു വിട്ടത്. ലെബനാനിൽ നിന്നാണ് ഇപ്പോൾ ഡ്രോൺ വിക്ഷേപിച്ചുള്ളത് എന്നാണ് പ്രാഥമിക നിഗമനം.

നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് സമീപം അഥവാ ശനിയാഴ്ച തെക്കൻ ഹൈഫയിലെ സിസേറിയയിലാണ് ഡ്രോൺ വീണു പൊട്ടിത്തെറിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്. യഹ്‍യ സിൻവാർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇപ്പോൾ ഹമാസ് ആക്രമണം കടുപ്പിച്ചത്. ആക്രമണം നടക്കുമ്പോൾ നെതന്യാഹുവും ഭാര്യയും സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. ഇതുവരെ ആളപായം റി​പ്പോർട്ട് ചെയ്തിട്ടില്ല.

Also Read: ഇ​ന്ത്യ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ഉദ്യോഗസ്ഥനെതിരെ അമേരിക്കയുടെ ലുക്കൗട്ട് നോട്ടീസ്

വ്യോമ പ്രതിരോധം തകർത്ത് ലെബനാനിൽ നിന്ന് വിക്ഷേപിച്ച മറ്റു രണ്ട് ഡ്രോണുകൾ തെൽഅവീവ് ഭാഗത്ത് വീണ് സ്ഫോടനം സൃഷ്ടിച്ചു. പ്രദേശത്ത് സൈറണുകൾ മുഴങ്ങിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡ്രോൺ ആക്രമണത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തന്നെ തകർന്നതായി സൗദി ഔട്ട്‌ലെറ്റ് അൽ ഹദത്ത് റിപ്പോർട്ട് ചെയ്തു.

സിസേറിയയിലെ കെട്ടിടം ലെബനനിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് ഡ്രോൺ പറന്നിടിച്ചതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Also Read: കമലയെ പുകഴ്ത്തി മുൻ പ്രസിഡന്റ് ബറാക് ഒബാമ

നെതന്യാഹുവിന്റെ വസതികളിൽ ഒന്ന് ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണത്തിൽ തകർന്നതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Top