കേരളത്തിൽ ഖനന മേഖലയുടെ സർവ്വേയ്ക്കും ഇനി ഡ്രോൺ

ഖനന മേഖലയിലെ പ്രവർത്തനരീതികൾ സുതാര്യമാക്കുന്നതിനും കുറേക്കൂടി ചിട്ടയുള്ളതാക്കിമാറ്റുന്നതിനും ഈ ഡ്രോൺ ലിഡാർ സർവേ വഴി സാധിക്കും.

കേരളത്തിൽ ഖനന മേഖലയുടെ സർവ്വേയ്ക്കും ഇനി ഡ്രോൺ
കേരളത്തിൽ ഖനന മേഖലയുടെ സർവ്വേയ്ക്കും ഇനി ഡ്രോൺ

തിരുവനന്തപുരം: കേരളത്തിലെ എല്ലാ മേഖലകളിലും പുരോഗതി വന്നുകൊണ്ടിരിക്കുകയാണ്. പുത്തൻ സാങ്കേതിക വിദ്യയാണ് എല്ലാ മേഖലയിലും ഉപയോഗിക്കുന്നത്. ഇപ്പോഴിതാ സംസ്ഥാനത്തെ ഖനന മേഖലയിലാണ് മാറ്റം വന്നിരിക്കുന്നത്.

ഖനനമേഖലയുടെ സർവ്വേയ്ക്ക് മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പ് കെൽട്രോണിൻറെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ഡ്രോൺ ലിഡാർ സർവ്വേ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. ഖനന മേഖലയിൽ പ്രവർത്തനരീതികൾ സുതാര്യമാക്കുന്നതിനും കുറേക്കൂടി ചിട്ടയുള്ളതാക്കിമാറ്റുന്നതിനും ഈ ഡ്രോൺ ലിഡാർ സർവേ വഴി സാധിക്കും.

Also Read: പി ജയരാജന്റെ പുസ്തകം പ്രകാശനം ചെയ്തു

മൈനിങ്ങ് ആൻഡ് ജിയോളജി മേഖലയിൽ വലിയ മാറ്റങ്ങൾ ഈ കാലയളവിൽ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. നൂതനമായ മാർഗങ്ങൾ ഏറ്റെടുത്തുകൊണ്ട് പൊതുജനങ്ങൾ ആഗ്രഹിക്കുന്ന വിധത്തിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിച്ചുകൊണ്ട് മൈനിങ്ങ് ആൻഡ് ജിയോളജി മേഖലയിൽ മുന്നോട്ട് പോകാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Top