CMDRF

കേസ് എടുത്തതിന് പിന്നാലെ മുങ്ങി; ഒടുവില്‍ 4 മാസത്തിനുശേഷം പിടിയില്‍

കേസ് എടുത്തതിന് പിന്നാലെ മുങ്ങി; ഒടുവില്‍ 4 മാസത്തിനുശേഷം പിടിയില്‍
കേസ് എടുത്തതിന് പിന്നാലെ മുങ്ങി; ഒടുവില്‍ 4 മാസത്തിനുശേഷം പിടിയില്‍

പത്തനംതിട്ട: ബലാത്സംഗ കേസ് എടുത്തതിനെ തുടര്‍ന്ന് മുങ്ങിയ പ്രതിയെ 4 മാസത്തിനുശേഷം പൊലീസ് പിടികൂടി. പത്തനംതിട്ട മെഴുവേലി സ്വദേശി ലിജു (33) പിടിയിലാകുന്നത്. യുവതിയെ ഉപദ്രവിച്ചതിന് സഹോദരങ്ങള്‍ ലിജുവിനെ മര്‍ദ്ദിച്ചിരുന്നു. അതിന് ചികിത്സയിലിരിക്കെയാണ് അറസ്റ്റ് മുന്നില്‍ കണ്ട് ഇയാള്‍ ഒളിവില്‍ പോയത്. മോഷ്ടാവ് എന്ന സംശയത്തില്‍ ആറന്മുള പൊലീസാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ഇലവുംതിട്ട പൊലീസ് തിരയുന്ന ബലാത്സംഗ കേസ് പ്രതിയാണ് എന്ന് വ്യക്തമായത്.

Top