CMDRF

മയക്കുമരുന്ന് കടത്ത്: വിവിധ രാജ്യക്കാര്‍ പിടിയില്‍

ഇവരില്‍ നിന്ന് 3,10,000 ദിനാറില്‍ കൂടുതല്‍ വിലമതിക്കുന്ന ഏഴ് കിലോ മയക്കുമരുന്ന് പിടികൂടി

മയക്കുമരുന്ന് കടത്ത്: വിവിധ രാജ്യക്കാര്‍ പിടിയില്‍
മയക്കുമരുന്ന് കടത്ത്: വിവിധ രാജ്യക്കാര്‍ പിടിയില്‍

മനാമ: വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി മയക്കുമരുന്ന് കടത്തുകാരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ നിന്ന് 3,10,000 ദിനാറില്‍ കൂടുതല്‍ വിലമതിക്കുന്ന ഏഴ് കിലോ മയക്കുമരുന്ന് പിടികൂടി. സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടിയിലായത്.

കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സംശയാസ്പദമായ മയക്കുമരുന്ന് ഇടപാടുകള്‍ സംബന്ധിച്ച് വിവരം ലഭിച്ചാല്‍ 996 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും നിര്‍ദേശിച്ചു. അല്ലെങ്കില്‍ 996@ എന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കാം. ഇന്‍ഫോമര്‍മാരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. നിരോധിത മയക്കുമരുന്നുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ 2021ലാണ് 996 എന്ന ഹോട്ട്ലൈന്‍ ആരംഭിച്ചത്.

Top