യുവ നടി റിമ കല്ലിങ്കലിനെതിരെ ലഹരി ഉപയോഗ ആരോപണവുമായി ഗായിക സുചിത്ര. റിമ കല്ലിങ്കലിന്റെ കരിയർ തകർന്നത് ലഹരി ഉപയോഗം മൂലമാണെന്നും, നടിയുടെ വീട്ടിൽ ലഹരി പാർട്ടി നടത്താറുണ്ടെന്നും ഗായിക ആരോപിച്ചു. അതേസമയം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സുചിത്രയുടെ ഈ പ്രതികരണം.എന്നാൽ പാർട്ടികളിൽ ഒക്കെ ഭർത്താവും പ്രമുഖ സംവിധായകനുമായ ആഷിഖ് അബുവിന്റെ പിന്തുണയുണ്ടെന്നും ഗായിക കൂട്ടിച്ചേർത്തു.
ഇത്തരത്തിലുള്ള ലഹരി ഉപയോഗം മൂലമാണ് റിമയുടെ കരിയർ തകർന്നത്. പാർട്ടികളിൽ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത ലഹരി വസ്തുക്കളാണ് അവർ അവിടെ ഉപയോഗിക്കുന്നത്. കൊച്ചി റെയ്ഡെല്ലാം ആരുടെ വീട്ടിലാണ് സംഭവിച്ചത്?. റിമയുടേയും ആ സമയത്ത് കാമുകനായിരുന്ന ആഷിഖ് അബുവിന്റേയും വീട്ടിലായിരുന്നു. അതേസമയം സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളായിട്ട് നിങ്ങൾ ഇങ്ങനെ ചെയ്യുന്നോ എന്ന ചോദ്യം ആരും റിമയോട് ചോദിക്കുന്നില്ല. അത് മാത്രമല്ല മദ്യം ഉപയോഗിച്ചിട്ടില്ലാത്ത എത്രയോ പെൺകുട്ടികൾക്ക് റിമ അത് ആദ്യം നൽകി. ഇവരുടെ പാർട്ടികളിൽ എത്രയെത്ര പെൺകുട്ടികളും ചെറുപ്പക്കാരുമാണ് ലഹരി ഉപയോഗിക്കുന്നത്.
Also Read: പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് ‘കിഷ്കിന്ധാ കാണ്ഡം’
റിമയെകുറിച്ചറിഞ്ഞപ്പോൾ ഞെട്ടിപ്പോയി..
റിമയെക്കുറിച്ച് ആദ്യമായി ആ സമയം ഇതൊക്കെ അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. അവരുടെ പാർട്ടികളിൽ പങ്കെടുക്കുന്ന സംഗീത സംവിധായകരെല്ലാം യഥാർത്ഥത്തിൽ അവിടെ എന്താണ് സംഭവിക്കുന്നതെന്ന് എന്നോട് പറയാറുണ്ട്. റിമയുടെ വീട്ടിലെ പാർട്ടികളിലെ ചോക്ലേറ്റ് തൊടുക പോലുമില്ലെന്നും അവർ പറയാറുണ്ട്, സുചിത്ര പറഞ്ഞു.
Also Read: തിരിച്ചു വരവറിയിച്ച് മമ്മൂട്ടിയുടെ ‘വല്യേട്ടൻ’
ഗായിക, റേഡിയോ ജോക്കി എന്നീ നിലകളില്‍ വളരെ ശ്രദ്ധ നേടിയ സുചിത്ര 2017-ല്‍ തമിഴ് സിനിമയില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. അതേസമയം സുചി ലീക്ക്‌സ് എന്ന ഹാഷ് ടാഗോടെ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു.