ഭോപ്പാലിലെ ഫാക്ടറിയില്‍നിന്ന് 1800 കോടിയുടെ മയക്കുമരുന്ന് പിടിച്ചു

ഡല്‍ഹിയിലെ മഹിപാല്‍പൂരില്‍ നിന്ന് 5620 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്ത് ഏകദേശം ഒരാഴ്ചക്ക് ശേഷമാണ് പുതിയ സംഭവം.

ഭോപ്പാലിലെ ഫാക്ടറിയില്‍നിന്ന് 1800 കോടിയുടെ മയക്കുമരുന്ന് പിടിച്ചു
ഭോപ്പാലിലെ ഫാക്ടറിയില്‍നിന്ന് 1800 കോടിയുടെ മയക്കുമരുന്ന് പിടിച്ചു

ഭോപാൽ: മധ്യപ്രദേശിലെ ഭോപാലിനടുത്തുള്ള ഫാക്ടറിയിൽ നിന്ന് 1800 കോടിയുടെ മയക്കുമരുന്ന് പിടികൂടി. ഗുജറാത്ത് ഭീകര വിരുദ്ധ സേനയും ഡൽഹിയിലെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും നടത്തിയ മയക്കുമരുന്ന് വേട്ടയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഫാക്‌ടറിയിൽ ഉൽപ്പാദിപ്പിച്ചിരുന്ന എം.ഡി (മെഫെഡ്രോൺ) മയക്കുമരുന്നുകളാണ് റെയ്ഡിൽ കണ്ടെടുത്തത്. അനധികൃത മയക്കുമരുന്ന് ഉൽപാദനവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുജറാത്ത് മന്ത്രി ഹർഷ് സാഘ്വിയാണ് ഇക്കാര്യം അറിയിച്ചത്.

മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ഗുജറാത്ത് ഭീകര വിരുദ്ധ സേനക്കും ഡൽഹി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോക്കും അഭിനന്ദനങ്ങൾ എന്നുപറഞ്ഞുകൊണ്ട് എക്സിലൂടെയാണ് ഹർഷ് സാംഘവി മയക്കുമരുന്ന് വേട്ടയേക്കുറിച്ചുള്ള വിവരം പങ്കുവെച്ചത്. മയക്കുമരുന്ന് കടത്തും ദുരുപയോഗവും ചെറുക്കുന്നതിൽ നമ്മുടെ നിയമ നിർവ്വഹണ ഏജൻസികൾ അശ്രാന്ത പരിശ്രമത്തിലാണെന്നാണ് ഈ നേട്ടം വ്യക്തമാക്കുന്നത്.

Also Read: തൃശ്ശൂർ എ ടി എം കൊള്ള: തൊണ്ടിമുതൽ കണ്ടെത്തി

നിയമപാലകരുടെ അർപ്പണബോധം ശ്ലാഘനീയമാണ്. ഇന്ത്യയെ ഏറ്റവും സുരക്ഷിതവും ആരോഗ്യകരവുമായ രാഷ്ട്രമാക്കി മാറ്റാനുള്ള അവരുടെ ദൗത്യത്തിൽ അവരെ പിന്തുണയ്ക്കുന്നത് തുടരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണ ഡല്‍ഹിയിലെ മഹിപാല്‍പൂരില്‍ നിന്ന് 5620 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്ത് ഏകദേശം ഒരാഴ്ചക്ക് ശേഷമാണ് പുതിയ സംഭവം.

Top