ചുക്ക് എന്ന ഡ്രൈ ജിഞ്ചര്‍

ചുക്ക് എന്ന ഡ്രൈ ജിഞ്ചര്‍
ചുക്ക് എന്ന ഡ്രൈ ജിഞ്ചര്‍

ലയാളിയാണെങ്കില്‍ വീട്ടില്‍ എന്തായാലും കാണുന്ന ഒരു സാധനമാണ് ചുക്ക്. ചുക്ക് എന്നാല്‍ ഇഞ്ചി ഉണക്കിയത്. നമ്മളുടെ വീട്ടില്‍ ഇല്ലെങ്കിലും പുറത്ത് ആയുര്‍വേദ കടകളില്‍ നിന്നും അല്ലാതേയും നമുക്ക് ഇത് വാങ്ങിക്കാന്‍ കിട്ടും. പൊതുവില്‍ നമ്മള്‍ കഫക്കെട്ട് പനി എന്നിവ വരുമ്പോഴാണ് ചുക്ക് കപ്പി തയ്യാറാക്കി കുടിക്കുന്നത്. എന്നാല്‍, ഈ ചുക്ക് തടി കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും വളരെയധികം സഹായിക്കുന്നുണ്ട്. കൃത്യമായി ആഹാരം കഴിക്കാത്തത്, നല്ല കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് അമിതവണ്ണവും വയറും വെക്കുന്നതിന് കാരണമാണ്. അതുപോലെ തന്നെ കഴിക്കുന്ന ആഹാരങ്ങള്‍ കൃത്യമായി ദഹിക്കാതിരിക്കുന്നത്, അമിതമായിട്ടുള്ള കൊളസ്ട്രോള്‍, ഷുഗര്‍ ലെവല്‍ ഉയരുന്നത് ഇതെല്ലാം തന്നെ ശരീരഭാരത്തേയും ബാധിക്കുന്നുണ്ട്. ചിലര്‍ക്ക് തൈറോയ്ഡ് പോലെയുള്ള ആസുഖങ്ങള്‍ വരുന്നത് അമിതവണ്ണത്തിലേയ്ക്ക് നയിക്കുന്നുണ്ട്.നമ്മള്‍ കഴിക്കുന്ന ആഹാരങ്ങള്‍ കൃത്യമായി ദഹിക്കാന്‍ സഹായിക്കുന്നതിനാല്‍ തന്നെ ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടാതിരിക്കുന്നു. അതുപോലെ തന്നെ രക്തത്തില്‍ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കാതിരിക്കാനും ഇത് സഹായിക്കുന്നുണ്ട്.

കൃത്യമായി ദഹനം നടക്കുമ്പോള്‍ തന്നെ നമ്മളുടെ ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിക്കുന്നു. മെറ്റബോളിസം വര്‍ദ്ധിച്ചാല്‍ ശരീരത്തിലെ കൊഴുപ്പ് വേഗത്തില്‍ ദഹിക്കുന്നതിന് ഇത് സഹായിക്കുന്നുണ്ട്. അതിനാല്‍ തന്നെ ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. അസിഡിറ്റി പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. അതുപോലെ, വയര്‍ ചീര്‍ത്ത് വരുന്ന പ്രശ്നം ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. ആര്‍ത്തവ വേദന കുറയ്ക്കാനും ഇത് നല്ലതാണ്. ഒരു ഗ്രാം ചുക്ക് പൊടി വീതം ആര്‍ത്തവകാലത്തെ ആദ്യത്തെ മൂന്ന് ദിവസം കഴിച്ചാല്‍ ഇത് വേദന കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, രാവിലെ ഉണ്ടാകുന്ന തളര്‍ച്ച മനംപിരട്ടല്‍ എന്നിവ മാറ്റി എടുക്കാനും ചുക്ക് ഉപയോഗിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്ക് ആദ്യത്തെ മൂന്ന് മാസം ഉണ്ടാകുന്ന ഛര്‍ദില്‍ മാറ്റി എടുക്കാന്‍ ചുക്കും തേനും മിക്സ് ചെയ്തത് അര ടീസ്പൂണ്‍ എടുക്കുക. ഇത് ചെറു ചൂടുവെള്ളത്തില്‍ മിക്സ് ചെയ്ത് കുടിക്കാവുന്നതാണ്. ക്ഷീണം മാറ്റി എടുക്കാനും ഇത് സഹായിക്കും. തടി കുറയ്ക്കാന്‍ ചുക്ക് ഉപയോഗിക്കുന്നതിന് ഒരു രീതിയുണ്ട്. ഒരു ഗ്ലാസ്സ് ചെറു ചൂടുവെള്ളം ഇതിനായി എടുക്കുക. ഇതിലേയ്ക്ക് അര ടീസ്പൂണ്‍ ചുക്ക് പൊടി ചേര്‍ക്കാവുന്നതാണ്. വേണമെങ്കില്‍ നിങ്ങള്‍ക്ക് കുറച്ചു തേനും ചേര്‍ക്കാം.

ഇവ നന്നായി മിക്സ് ചെയ്തതിന് ശേഷം രാവിലെ വെറും വയറ്റില്‍ ഇത് കുടിക്കാവുന്നതാണ്. ദിവസേന ഈ വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരഭാരം വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. ചുക്ക് ഒരിക്കലും അമിതമായി കഴിക്കരുത്. ഇത് ചിലര്‍ക്ക് വയറ്റില്‍ പുകച്ചില്‍ ഉണ്ടാക്കുന്നതിന് കാരണമാണ്. ചിലര്‍ക്ക് അസിഡിറ്റി പ്രശ്നം സൃഷ്ടിക്കാനും ഇത് കാരണമാകാം. അതിനാല്‍ തന്നെ മിതമായ അളവില്‍ മാത്രം എല്ലായ്പ്പോഴും കഴിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, ചുക്കിന്റെ കൂടെ ശര്‍ക്കര, അല്ലെങ്കില്‍ തേന്‍ എന്നിവ ചേര്‍ത്ത് കഴിക്കുന്നത് കുറച്ചും കൂടെ നല്ലതായിരിക്കും. ചിലര്‍ക്ക് ചുക്ക് അലര്‍ജി ആയിരിക്കും. ഇത്തരം പ്രശ്നങ്ങള്‍ ഉള്ളവര്‍ ഡോക്ടറെ കണ്ട് അതിനനുസരിച്ച് മാത്രം ഇത് കഴിക്കാന്‍ ശ്രദ്ധിക്കുക.

Top