വരണ്ട തലമുടിയാണോ? വീട്ടിൽ പരീക്ഷിക്കാം ഇക്കാര്യങ്ങൾ

ചില ഹെയര്‍ പാക്കുകള്‍ ഉപയോഗിച്ച് തലമുടിയുടെ വരള്‍ച്ചയെ അകറ്റാം. അത്തരം ചില ഹെയര്‍ പാക്കുകളെ പരിചയപ്പെടാം.

വരണ്ട തലമുടിയാണോ? വീട്ടിൽ പരീക്ഷിക്കാം ഇക്കാര്യങ്ങൾ
വരണ്ട തലമുടിയാണോ? വീട്ടിൽ പരീക്ഷിക്കാം ഇക്കാര്യങ്ങൾ

രണ്ട തലമുടിയാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം? ചില ഹെയർ പാക്കുകൾ ഉപയോഗിച്ച് തലമുടിയുടെ വരൾച്ചയെ അകറ്റാം. അത്തരം ചില ഹെയർ പാക്കുകളെ പരിചയപ്പെടാം.


ഒന്ന്

രണ്ട് ടേബിൾസ്പൂൺ തേനും അര കപ്പ് തൈരും മിശ്രിതമാക്കി തലയോട്ടിയിലും മുടിയിലും പുരട്ടുക. 30 മിനിറ്റിന് ശേഷം കഴുകി കളയാം.

രണ്ട്


ഒരു പഴം നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ശേഷം ഒരു ടേബിൾസ്പൂൺ തേനും വെളിച്ചെണ്ണയും മിശ്രിതമാക്കി തലയിൽ പുരട്ടുക. 30 മിനിറ്റിന് ശേഷം കഴുകി കളയാം.

Also Read:വണ്ണം കുറക്കാൻ തീരുമാനിച്ചോ? വ്യായാമം ആരംഭിക്കും മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

മൂന്ന്

പഴുത്ത അവക്കാഡോയുടെ പൾപ്പും ഒരു ടേബിൾ സ്പൂൺ തേനും ഒലീവ് ഓയിൽ ചേർക്കാം. ഇനി ഈ മിശ്രിതം ശിരോചർമ്മത്തിലും തലമുടിയിലും തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിനുശേഷം കഴുകാം.

നാല്

കറ്റാർവാഴ ജെല്ലും വെളിച്ചെണ്ണയും ചേർത്ത് മിശ്രിതമാക്കി തലമുടിയിൽ പുരട്ടുന്നതും തലമുടിയുടെ വരൾച്ച മാറാൻ സഹായിക്കും.

Also Read:സ്‌ട്രെച്ച് മാര്‍ക്ക് മാറ്റാന്‍ ഇവ പരീക്ഷിച്ച് നോക്കൂ

അഞ്ച്

ഉലുവ കുതിർത്ത കഞ്ഞിവെള്ളം തലയോട്ടിയിൽ പുരട്ടുന്നതും മുടി വളരാൻ ഗുണം ചെയ്യും.

ആറ്

വെളിച്ചെണ്ണ തലയിൽ പുരട്ടി മസാജ് ചെയ്യുന്നതും തലമുടി വളരാൻ സഹായിക്കും.

Top