ദുബായ് : പെരുന്നാള്‍ അവധി ദിനങ്ങളില്‍ ദുബായ് വിമാനത്താവളത്തില്‍ (ഡി.എക്‌സ്.ബി.) വലിയ തിരക്ക് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ഒന്‍പത് ദിവസമാണ് ദുബായില്‍ പെരുന്നാള്‍ അവധി. ഈ മാസം രണ്ടിനും 15-നുമിടയില്‍ 36 ലക്ഷത്തിലേറെ യാത്രക്കാര്‍ വിമാനത്താവളം വഴി കടന്നുപോകുമെന്നാണ് പ്രതീക്ഷ. ഈ കാലയളവില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം 2,58,000 കവിയാനും സാധ്യതയുണ്ട്.
വാരാന്ത്യങ്ങളില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ മാസം 13-ന് മാത്രമായി 2,92,000 യാത്രക്കാരാണ് ദുബായ് വഴി യാത്ര ചെയ്യാന്‍ തയ്യാറെടുക്കുന്നത്. പെരുന്നാള്‍ അവധി ദിനങ്ങളിലെ ഏറ്റവും തിരക്കേറിയ ദിനവും ഇതായിരിക്കും. അവധി ആഘോഷിക്കാന്‍ ആളുകള്‍ സ്വദേശത്തേക്കും മറ്റു വിദേശരാജ്യങ്ങളിലേക്കും പോകാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം പെരുന്നാള്‍ ദുബായില്‍ ആഘോഷിക്കാന്‍ വരുന്നവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയുണ്ട്. .