CMDRF

വാഹനം കണ്ടുകെട്ടുന്നതിന് പുതിയ നിയമം പ്രഖ്യാപിച്ച് ദുബൈ പൊലീസ്

റോഡ് സുരക്ഷ വർധിപ്പിക്കാനും വാഹനാപകടങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് പുതിയ നിയമവുമായി പോലീസ് എത്തിയിരിക്കുന്നത്.

വാഹനം കണ്ടുകെട്ടുന്നതിന് പുതിയ നിയമം പ്രഖ്യാപിച്ച് ദുബൈ പൊലീസ്
വാഹനം കണ്ടുകെട്ടുന്നതിന് പുതിയ നിയമം പ്രഖ്യാപിച്ച് ദുബൈ പൊലീസ്

ദുബൈ: വാഹനം കണ്ടുകെട്ടുന്നതിന് പുതിയ നിയമം പ്രഖ്യാപിച്ച് ദുബൈ പൊലീസ്. പുതിയ നിയമം അനുസരിച്ച് ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 30 ദിവസത്തേക്കു വാഹനം കണ്ടുകെട്ടും. റോഡ് സുരക്ഷ വർധിപ്പിക്കാനും വാഹനാപകടങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് പുതിയ നിയമവുമായി പോലീസ് എത്തിയിരിക്കുന്നത്.

ജീവനോ സ്വത്തിനോ ഗതാഗത സുരക്ഷയ്ക്കോ അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിക്കുക, വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാതിരിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണോ മറ്റു ഉപകരണങ്ങളോ ഉപയോഗിക്കുക, ഹെവി വാഹനങ്ങൾ റോഡിലെ അച്ചടക്കം പാലിക്കാതിരിക്കുക എന്നീ കുറ്റങ്ങൾക്കാണ് 30 ദിവസത്തേക്കു വാഹനം പിടിച്ചെടുക്കുക.

Top