CMDRF

ദുബായ് പൊലീസിന്റെ പുത്തന്‍ സൈബര്‍ ട്രക്ക്; ടെസ്ലയാണ് താരം

ദുബായ് പൊലീസിന്റെ പുത്തന്‍ സൈബര്‍ ട്രക്ക്; ടെസ്ലയാണ് താരം
ദുബായ് പൊലീസിന്റെ പുത്തന്‍ സൈബര്‍ ട്രക്ക്; ടെസ്ലയാണ് താരം

ഡംബര വാഹനങ്ങളില്‍ പൊലീസ് സ്റ്റിക്കറൊട്ടിച്ച് നേരത്തെയും ഞെട്ടിച്ചിട്ടുണ്ട് ദുബായ് പൊലീസ് ഇപ്പഴിതാ ടെസ്ലയുടെ സൈബര്‍ട്രക്കിനേയും ദുബായ് പൊലീസ് സേനയിലെടുത്തിരിക്കുന്നു. ദുബായ് നിരത്തുകളിലൂടെ പച്ചയും വൈറ്റ് ഐവറിയും നിറങ്ങളിലുള്ള സൈബര്‍ ട്രക്ക് പൊലീസ് സ്റ്റിക്കറും പതിച്ചുകൊണ്ട് പട്രോളിങിനിറങ്ങുമ്പോള്‍ വഴിയില്‍ കാണുന്ന ആരുടേയും കണ്ണൊന്നുടക്കുമെന്നുറപ്പ് നിറങ്ങളേക്കാള്‍ സൈബര്‍ ട്രക്കിന്റെ സവിശേഷ രൂപമാണ് ശ്രദ്ധയെ ആകര്‍ഷിക്കുന്നത്.

ഔദ്യോഗിക എക്‌സ് അക്കൗണ്ടിലെ പോസ്റ്റ് വഴിയാണ് ദുബായ് പൊലീസ് സൈബര്‍ ട്രക്കിന്റെ വരവറിയിച്ചത്. ആധുനിക ഫീച്ചറുകളും ഡിസൈനുമുള്ള ടെസ്ല സൈബര്‍ ട്രക്ക് ദുബായ് പൊലീസ് ജനറല്‍ കമാന്‍ഡിന്റെ ഭാഗമായെന്നും ഇനി മുതല്‍ നിരീക്ഷണത്തിന് സൈബര്‍ ട്രക്കുമുണ്ടാവുമെന്നാണ് ദുബായ് പൊലീസ് കുറിച്ചത്. ദുബായ് പൊലീസ് പട്രോളിങ് വാഹനങ്ങളുടെ മുന്നില്‍ സൈബര്‍ ട്രക്ക് നീങ്ങുന്നതിന്റെ രണ്ടു ചിത്രങ്ങളും അവര്‍ പങ്കുവച്ചിട്ടുണ്ട്.

എവിടെ പോയാലും ശ്രദ്ധ നേടുന്ന സൈബര്‍ ട്രക്ക് ദുബായ് പൊലീസ് പട്രോളിങ് വാഹനങ്ങളില്‍ പറ്റിയ വാഹനമാണ്. ടൂറിസ്റ്റ് പൊലീസ് ലക്ഷ്വറി പട്രോള്‍ ഫ്‌ളീറ്റിലേക്കാണ് സൈബര്‍ ട്രക്ക് എത്തിയിരിക്കുന്നത് ദുബൈയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളോടു ചേര്‍ന്ന് ഇനി മുതല്‍ സൈബര്‍ ട്രക്ക്.

എവിടെ പോയാലും ശ്രദ്ധ നേടുന്ന സൈബര്‍ ട്രക്ക് ദുബായ് പൊലീസ് പട്രോളിങ് വാഹനങ്ങളില്‍ പറ്റിയ വാഹനമാണ്. ടൂറിസ്റ്റ് പൊലീസ് ലക്ഷ്വറി പട്രോള്‍ ഫ്‌ളീറ്റിലേക്കാണ് സൈബര്‍ ട്രക്ക് എത്തിയിരിക്കുന്നത്. ദുബൈയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളോടു ചേര്‍ന്ന് ഇനി മുതല്‍ സൈബര്‍ ട്രക്ക് നിരീക്ഷണത്തിനെത്തുന്നതും കാണാനാവും.

2019 നവംബറിലാണ് എലോണ്‍ മസ്‌ക് സൈബര്‍ ട്രക്ക് പുറത്തിറക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. വൈകാതെ തന്നെ സൈബര്‍ ട്രക്ക് ദുബായ് പൊലീസിന്റെ ഭാഗമാവുമെന്ന് ദുബായ് പൊലീസും അറിയിച്ചിരുന്നു. പല കാരണങ്ങളെ കൊണ്ടും പിന്നീട് സൈബര്‍ ട്രക്ക് നിര്‍മാണം വൈകി. ഒടുവില്‍ 2023 അവസാനത്തിലാണ് ടെസ്ല സൈബര്‍ ട്രക്ക് നിരത്തിലിറക്കുന്നത്.

സൈബര്‍ബീസ്റ്റ്, ഓള്‍വീല്‍ ഡ്രൈവ്, റിയര്‍ വീല്‍ ഡ്രൈവ് എന്നിങ്ങനെ പല സവിശേഷതകളില്‍ ടെസ്ല സൈബര്‍ ട്രക്ക് പുറത്തിറങ്ങുന്നുണ്ട്. ഏറ്റവും ഉയര്‍ന്ന സൈബര്‍ ട്രക്ക് വകഭേദത്തിന് പൂജ്യത്തില്‍ നിന്നും 100 കിമി വേഗത്തിലേക്കു കുതിക്കാന്‍ വെറും 2.6 സെക്കന്‍ഡ് മതി പരമാവധി വേഗം മണിക്കുറില്‍ 209 കിമി.

845 ബിഎച്ച്പി കരുത്തും 14,000 എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ കഴിയും ഈ വൈദ്യുത എസ്യുവിക്ക് ഓള്‍ വീല്‍ ഡ്രൈവ് മോഡലിലേക്ക് വരുമ്പോള്‍ 600 ബിഎച്ച്പിയിലേക്ക് കരുത്തു കുറയും. റേഞ്ച് 550 കി.മീ. റിയര്‍ വീല്‍ ഡ്രൈവാണെങ്കില്‍ റേഞ്ച് 400 കിലോമീറ്ററാണ്. ടോവിങ് കപ്പാസിറ്റി 3,400 കിലോഗ്രാം. ഈ മോഡലിന്റെറെ വിതരണം അടുത്തവര്‍ഷം മാത്രമേ ടെസ്ല തുടങ്ങുകയുള്ളൂ.

ഡ്രൈവ് മോഡലിലേക്ക് വരുമ്പോള്‍ 600 ബിഎച്ച്പിയിലേക്ക് കരുത്തു കുറയും. റേഞ്ച് 550 കി.മീ. റിയര്‍ വീല്‍ ഡ്രൈവാണെങ്കില്‍ റേഞ്ച് 400 കിലോമീറ്ററാണ്. ടോവിങ് കപ്പാസിറ്റി 3,400 കിലോഗ്രാം. ഈ മോഡലിന്റെ വിതരണം അടുത്തവര്‍ഷം മാത്രമേ ടെസ തുടങ്ങുകയുള്ളു.

ദുബായ് പൊലീസിന്റെ ആഡംബര കാര്‍ ശേഖരം ടെസ്ല സൈബര്‍ ട്രക്കില്‍ ഒതുങ്ങുന്നില്ല. മക്ലാറെന്‍ അര്‍ട്യൂറ, മെഴ്സിഡീസ് എഎംജി ജി63, ലംബോര്‍ഗിനി അവെറ്റഡോര്‍, ബുഗാട്ടി വെറോണ്‍, ഫെരാരി എഫ്എഫ്, ബെന്റി കോണ്ടിനെന്റല്‍ ജിടി സ്പീഡ്, ആണ്‍ മാര്‍ട്ടിന്‍ വാന്റേജ് എന്നീ ആഡംബര കാറുകള്‍ ദുബായ് പൊലീസിന്റെ കൈവശമുണ്ട്.

Top