ദുബൈ: രണ്ട് പ്രധാന റോഡുകളുടെ വേഗപരിധി ഉയര്‍ത്തി ദുബൈ ആര്‍ടിഎ. ആല്‍ അമര്‍ദി സ്ട്രീറ്റിലും ശൈഖ് സായിദ് ബിന്‍ ഹംദാന്‍ സ്ട്രീറ്റിലുമാണ് വേഗപരിധി ഉയര്‍ത്തിയത്. സെപ്റ്റംബര്‍ 30 മുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വരും.
പുതിയ വേഗപരിധികള്‍:
- ദുബൈ ആല്‍ ഐന്‍ റോഡും അക്കാദമിക് സിറ്റി റൗണ്ട്ബൗട്ടും തമ്മിലുള്ള ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ സ്ട്രീറ്റില്‍ വേഗപരിധി 100 km/h ആയി ഉയര്‍ത്തും.
- അക്കാദമിക് സിറ്റി റൗണ്ട്ബൗട്ടും ആല്‍ ഖവാനീജ് സ്ട്രീറ്റും തമ്മില്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗപരിധി നിശ്ചയിക്കും.
- ആല്‍ ഖവാനീജ് സ്ട്രീറ്റും എമിറേറ്റ്‌സ് റോഡും തമ്മിലുള്ള ആല്‍ അമര്‍ദി സ്ട്രീറ്റില്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ എന്ന ഏകീകരിത വേഗപരിധി നടപ്പിലാക്കും. ആര്‍ടിഎയുടെ ഈ തീരുമാനം റോഡുകളുടെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ വിശദീകരിച്ചു.