ഡ്യുക്കാറ്റി മള്‍ട്ടിസ്ട്രാഡ V4 RS ഇന്ത്യയിലേക്ക്

ഡ്യുക്കാറ്റി മള്‍ട്ടിസ്ട്രാഡ V4 RS ഇന്ത്യയിലേക്ക്
ഡ്യുക്കാറ്റി മള്‍ട്ടിസ്ട്രാഡ V4 RS ഇന്ത്യയിലേക്ക്

ള്‍ട്ടിസ്ട്രാഡ V4 RS-ന്റെ ലോഞ്ചിനായി ഡ്യുക്കാറ്റി ഇന്ത്യ ഒരുങ്ങുകയാണ്. ഔദ്യോഗിക വെബ്സൈറ്റില്‍ അടുത്തിടെ ലിസ്റ്റ് ചെയ്തിരിക്കുന്നതിനാല്‍ ഇതിന്റെ ലോഞ്ച് ഉടന്‍ നടക്കുമെന്ന് ഉറപ്പിക്കാം. മള്‍ട്ടിസ്ട്രാഡ V4-ന്റെ ഈ പുതിയ വകഭേദം ഉയര്‍ന്ന പ്രകടനം നല്‍കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഇത് ഓഫ്-റോഡ് അഡ്വഞ്ചറുകളേക്കാള്‍ ട്രാക്ക് ഉപയോഗത്തിനാണ് കൂടുതല്‍ അനുയോജ്യം. ബിഎംഡബ്ല്യു എം 1000 എക്സ്ആറുമായി ഇത് മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ വി4 ആര്‍എസിന് ഏകദേശം 30 ലക്ഷം രൂപ എക്സ്-ഷോറൂം വില വരാന്‍ സാധ്യതയുണ്ട്.

എഞ്ചിന്‍ സവിശേഷതകളുടെ കാര്യത്തില്‍, പാനിഗാലെ V4-ല്‍ കാണുന്ന അതേ 1,103 സിസി ഡെസ്മോസെഡിസി സ്ട്രാഡേല്‍ V4 എഞ്ചിനാണ് മള്‍ട്ടിസ്ട്രാഡ V4 RS-നും കരുത്തേകുന്നത്. ഈ എഞ്ചിന്‍ 177 bhp കരുത്തും 118 Nm ടോര്‍ക്കും ഉൽപാദിപ്പിക്കുന്നു. ഇത് സ്റ്റാന്‍ഡേര്‍ഡ് മള്‍ട്ടിസ്ട്രാഡ V4-ന്റെ 170 bhp-യെ മറികടന്ന് അതിന്റെ ക്ലാസിലെ ഏറ്റവും ശക്തമായ ബൈക്കായി മാറുന്നു. നവീകരിച്ച അക്രപോവിക് എക്സ്ഹോസ്റ്റ് സിസ്റ്റവും ആര്‍എസ് മോഡലിന്റെ സവിശേഷതയാണ്.

ട്രാക്ഷന്‍ കണ്‍ട്രോള്‍, വീലി കണ്‍ട്രോള്‍, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍, പരമാവധി പെര്‍ഫോമന്‍സിനായി ഫുള്‍ പവര്‍ മോഡ് എന്നിവയ്ക്കൊപ്പം ഫുള്‍, ഹൈ, മീഡിയം, ലോ എന്നീ നാല് റൈഡിങ് മോഡുകളുള്ള അഡ്വാന്‍സ്ഡ് ഇലക്ട്രോണിക്സും മള്‍ട്ടിസ്ട്രാഡ V4 RS-ല്‍ ഉണ്ട്. അതിന്റെ ശക്തമായ എഞ്ചിന്‍ കൂടാതെ, മള്‍ട്ടിസ്ട്രാഡ V4 RS നിരവധി കനംകുറഞ്ഞ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നു. 17 ഇഞ്ച് മാര്‍ഷെസിനി ഫോര്‍ജ്ഡ് അലുമിനിയം വീലുകളില്‍ സഞ്ചരിക്കുന്ന ഇതിന് മറ്റ് മള്‍ട്ടിസ്ട്രാഡ മോഡലുകളേക്കാള്‍ 2.5 കിലോഗ്രാം ഭാരം കുറഞ്ഞ ടൈറ്റാനിയം സബ്‌ഫ്രെയിം ലഭിക്കുന്നു. പില്യണ്‍ ഗ്രാബ് ഹാന്‍ഡിലും ടോപ്പ് ബോക്സ് മൗണ്ടിംഗ് ബ്രാക്കറ്റും നീക്കം ചെയ്ത് ടെയില്‍ ഭാഗം സ്ട്രീംലൈന്‍ ചെയ്തിരിക്കുന്നു.

സസ്പെന്‍ഷനായി, ടൈറ്റാനിയം നൈട്രൈഡ് കോട്ടിങ്ങുള്ള 48 എംഎം ഓലിന്‍സ് ഫുള്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ഓഹ്ലിന്‍സ് ടിടിഎക്സ് 36 പൂര്‍ണമായും ക്രമീകരിക്കാവുന്ന മോണോഷോക്കും ബൈക്കില്‍ സജ്ജീകരിച്ചിരിക്കുന്നു. ബ്രേക്കിംഗ് സിസ്റ്റത്തില്‍ റേഡിയല്‍ മൗണ്ടഡ് ബ്രെംബോ സ്‌റ്റൈല്‍മ മോണോബ്ലോക്ക് ഫോര്‍-പിസ്റ്റണ്‍ കാലിപ്പറുകള്‍ ഉള്‍പ്പെടുന്നു. മുന്നില്‍ ഇരട്ട 330 എംഎം സെമി-ഫ്‌ലോട്ടിംഗ് ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ 265 എംഎം ഡിസ്‌ക് ബ്രേക്കോടുകൂടിയ ബ്രെംബോ ടു പിസ്റ്റണ്‍ ഫ്‌ലോട്ടിംഗ് കോളിപ്പറും ഉള്‍പ്പെടുന്നു. കൂടുതല്‍ സൗകര്യത്തിനായി സീറ്റ് ഉയരം 840 എംഎം മുതല്‍ 860 എംഎം വരെ ക്രമീകരിക്കാവുന്നതാണ്.

Top