CMDRF

കനത്ത മഴയും കാറ്റും, വന്‍മരം കടുപുഴകി വീണ് സ്‌കൂട്ടര്‍ യാത്രക്കാർക്ക് ഗുരുതരപരുക്ക്

കനത്ത മഴയും കാറ്റും, വന്‍മരം കടുപുഴകി വീണ് സ്‌കൂട്ടര്‍ യാത്രക്കാർക്ക് ഗുരുതരപരുക്ക്
കനത്ത മഴയും കാറ്റും, വന്‍മരം കടുപുഴകി വീണ് സ്‌കൂട്ടര്‍ യാത്രക്കാർക്ക് ഗുരുതരപരുക്ക്

ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും മട്ടാഞ്ചേരി പാലത്തിലേക്ക് മരം കടപുഴകി വീണ് സ്‌കൂട്ടറില്‍ യാത്ര ചെയ്ത ദമ്പതികള്‍ക്ക് പരിക്ക്. ആലപ്പുഴ സ്വദേശി ഉനൈസിനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരെയും ഉടന്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയി. ഒരാളുടെ പരിക്ക് ഗുരുതരമെന്നാണ് വിവരം. റോഡിലൂടെ ബൈക്കില്‍ പോകുന്നതിനിടെ മഴ പെയ്തപ്പോള്‍, ഇരുവരും വാഹനം റോഡരികിലൊതുക്കി വെയ്റ്റിംഗ് ഷെഡില്‍ കയറി നില്‍ക്കുകയായിരുന്നു. തിരിച്ച് വണ്ടിയിലേക്ക് കയറാന്‍ പോകുന്നതിനിടെയാണ് മരം വീണത്. നാട്ടുകാര്‍ ഉടനെ ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു.

Top