കുടിശ്ശിക അടച്ചില്ല: അഗളി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി

കുടിശ്ശിക അടച്ചില്ല: അഗളി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി
കുടിശ്ശിക അടച്ചില്ല: അഗളി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി

പാലക്കാട്: കുടിശ്ശിക അടക്കാത്തതിനെ തുടര്‍ന്ന് അഗളി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി. നാല് മാസത്തെ കുടിശ്ശികയായി 53,000 രൂപ അടയ്ക്കാനുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. മുന്നറിയിപ്പ് നല്‍കിയിട്ടും ബില്ലടയ്ക്കാന്‍ നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് ഫ്യൂസൂരിയതെന്നാണ് അധികൃതരുടെ വിശദീകരണം.

ആദിവാസി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 2500 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിന്റെ ഫ്യൂസാണ് കുടിശ്ശികയെ തുടര്‍ന്ന് കെഎസ്ഇബി ഊരി മാറ്റിയത്. ഇന്ന് രാവിലെയാണ് സംഭവം. 40,000 രൂപയുടെ കുടിശ്ശിക മുമ്പ് പുതിയ ഹെഡ്മിസട്രിസ് ശമ്പളത്തില്‍ നിന്നും അടച്ചിരുന്നു. ജില്ലാ പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സ്‌കൂളിന്റെ വൈദ്യുതി ബില്ല് അടച്ചിരുന്നതും ജില്ലാ പഞ്ചായത്തായിരുന്നു.

Top