CMDRF

ദുലീപ് ട്രോഫി; ഇന്ത്യ എ, ബി, സി, ഡി ടീമുകളെ പ്രഖ്യാപിച്ചു

ദുലീപ് ട്രോഫി; ഇന്ത്യ എ, ബി, സി, ഡി ടീമുകളെ പ്രഖ്യാപിച്ചു
ദുലീപ് ട്രോഫി; ഇന്ത്യ എ, ബി, സി, ഡി ടീമുകളെ പ്രഖ്യാപിച്ചു

മുംബൈ: ദുലീപ് ട്രോഫിക്കുളള ഇന്ത്യ എ, ബി, സി, ഡി ടീമുകളെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് നാലു ടീമിലും ഇടമില്ല. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലെ ഭൂരിഭാഗം താരങ്ങളും ടീമിലെത്തി. വിക്കറ്റ് കീപ്പര്‍മാരായി ഇഷാന്‍ കിഷനും റിഷഭ് പന്തും കെ എല്‍ രാഹുലും ടീമുകളിലെത്തി. സ്പിന്നര്‍ ആര്‍ അശ്വിനെയും പരിക്കില്‍ നിന്ന് മുക്തനാകുന്ന പേസര്‍ മുഹമ്മദ് ഷമിയെയും ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

ശുഭ്മാന്‍ ഗില്‍ ഇന്ത്യ എ ടീമിനെ നയിക്കുമ്പോള്‍ ബി ടീമിനെ അഭിമന്യു ഈശ്വരനും സി ടീമിനെ റുതുരാജ് ഗെയ്ക്വാദും ഡി ടീമിനെ ശ്രേയസ് അയ്യരുമാണ് നയിക്കുന്നത്. ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകളില്‍ കളിച്ച യുവതാരം റിയാന്‍ പരാഗ് ശുഭ്മാന്‍ ഗില്‍ നയിക്കുന്ന എ ടീമില്‍ ഇടം നേടി. അടുത്ത മാസം ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ ദുലീപ് ട്രോഫി ടീമുകളില്‍ നിന്നാവും തെരഞ്ഞെടുക്കുകയെന്ന് സെലക്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ടി20 ടീം നായകന്‍ സൂര്യകുമാര്‍ യാദവും ദുലീപ് ട്രോഫിക്കുള്ള ടീമിലിടം നേടി. സെപ്റ്റംബര്‍ അഞ്ചിന് ആന്ധ്രപ്രദേശിലെ അനന്ത്പൂരിലും ബെംഗലൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലുമായാണ് ദുലീപ് ട്രോഫി ടൂര്‍ണമെന്റ് നടക്കുക.

ദുലീപ് ട്രോഫിക്കുള്ള ടീമുകള്‍:

ടീം എ: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, കെ എല്‍ രാഹുല്‍, തിലക് വര്‍മ, ശിവം ദുബെ, തനുഷ് കൊടിയാന്‍, കുല്‍ദീപ് യാദവ്, ആകാശ് ദീപ്, പ്രസിദ്ദ് കൃഷ്ണ, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍, വിദ്വത് കവേരപ്പ, കുമാര്‍ കുശാഗ്ര , ശാശ്വത് റാവത്ത്.

ടീം ബി: അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, മുഷീര്‍ ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍, മുകേഷ് കുമാര്‍, രാഹുല്‍ ചാഹര്‍, ആര്‍ സായ് കിഷോര്‍, മോഹിത് അവസ്തി , എന്‍ ജഗദീശന്‍.

ടീം സി: റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, രജത് പാടീദാര്‍, അഭിഷേക് പോറെല്‍, സൂര്യകുമാര്‍ യാദവ്, ബി ഇന്ദ്രജിത്ത്, ഹൃത്വിക് ഷോക്കീന്‍, മാനവ് സുത്താര്‍, ഉമ്രാന്‍ മാലിക്, വൈശാഖ് വിജയകുമാര്‍, അന്‍ഷുല്‍ ഖംബോജ്, ഹിമാന്‍ഷു ചൗഹാന്‍, മായങ്ക് മര്‍കണ്ഡെ, സന്ദീപ് വാര്യര്‍.

ടീം ഡി: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഥര്‍വ ടൈഡെ, യാഷ് ദുബെ, ദേവദത്ത് പടിക്കല്‍, ഇഷാന്‍ കിഷന്‍, റിക്കി ഭുയി, സാരന്‍ഷ് ജെയിന്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ആദിത്യ താക്കറെ, ഹര്‍ഷിത് റാണ, തുഷാര്‍ ദേശ്പാണ്ഡെ, ആകാശ് സെന്‍ഗുപ്ത, കെ.എസ്.ഭരത്, സൗരഭ് കുമാര്‍.

Top