ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ‘ലക്കി ഭാസ്‌കര്‍’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചതുമുതല്‍ ആരാധകര്‍ക്കായി അപ്ഡേറ്റുകള്‍ എപ്പോഴും നല്‍കാന്‍ ടീമിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 2024 സെപ്റ്റംബര്‍ 27ന് ചിത്രം തീയേറ്ററുകളിലെത്തും.
തൊലി പ്രേമ, വാത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വെങ്കട് അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ ലക്കി ഭാസ്‌കര്‍’. സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സൂര്യദേവര നാഗവംശിയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെ ബാനറില്‍ സായ് സൗജന്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീകാര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.
മീനാക്ഷി ചൗധരി നായികയായി എത്തുന്നു. ജി വി പ്രകാശ് കുമാര്‍ ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. നിമിഷ് രവി ഛായാഗ്രഹണവും ബംഗ്ലാന്‍ പ്രൊഡക്ഷന്‍ ഡിസൈനും നവീന്‍ നൂലി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്ത ടീസര്‍ കണ്ടതോടെ ചിത്രത്തിനായി ആവേശത്തിലാണ് ആരാധകര്‍. അവസാന ഘട്ട ചിത്രീകരണത്തിലാണ് ചിത്രം എത്തി നില്‍ക്കുന്നത്. തെലുഗു, മലയാളം, ഹിന്ദി, തമിഴ് ഭാഷകളില്‍ ചിത്രം തീയേറ്ററുകളില്‍ റിലീസിനെത്തും. പി ആര്‍ ഒ – ശബരി