ഡ്യുറന്റ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍; കേരള ബ്ലാസ്റ്റേഴ്‌സിന് എതിരാളികള്‍ ബെംഗളൂരു എഫ് സി

ഡ്യുറന്റ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍; കേരള ബ്ലാസ്റ്റേഴ്‌സിന് എതിരാളികള്‍ ബെംഗളൂരു എഫ് സി
ഡ്യുറന്റ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍; കേരള ബ്ലാസ്റ്റേഴ്‌സിന് എതിരാളികള്‍ ബെംഗളൂരു എഫ് സി

കൊല്‍ക്കത്ത: ഡ്യുറന്റ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍ ബെംഗളൂരു എഫ് സി. സിഐഎസ്എഫിനെ എതിരില്ലാത്ത ഏഴ് ഗോളിന് തോല്‍പ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബിനെ 3-2ന് പരാജയപ്പെടുത്തിയാണ് ബംഗളൂരു എഫ്‌സി ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് ഘട്ടത്തില്‍ നേടിയത്. ഈ മാസം 23ന് കൊല്‍ക്കത്തയില്‍ വെച്ചാണ് മത്സരം.

ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ആഗസ്റ്റ് 21ന് വൈകീട്ട് നാലിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ത്യന്‍ ആര്‍മിയെ നേരിടും. രണ്ടാം ക്വാര്‍ട്ടറില്‍ വൈകീട്ട് ഏഴിന് ഷില്ലോങ് ലജോങ് എഫ്‌സി ഇമാമി ഈസ്റ്റ് ബംഗാള്‍ എഫ്‌സിയെയും നേരിടും. ആഗസ്റ്റ് 23ന് മോഹന്‍ ബഗാന്‍ പഞ്ചാബ് എഫ്‌സിയെ നേരിടും. വൈകീട്ട് നാലിനാണ് മത്സരം. അന്ന് വൈകീട്ട് ഏഴിനാണ് കേരള ബ്ലാസ്റ്റേഴ്‌സ്-ബംഗളൂരു എഫ്‌സി മത്സരം.

Top