CMDRF

വിദേശികളുടെ ‘ഇത്തിരിക്കുഞ്ഞൻ ചക്ക’

കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ദുരിയാന്‍ പഴത്തിലുണ്ട്

വിദേശികളുടെ ‘ഇത്തിരിക്കുഞ്ഞൻ ചക്ക’
വിദേശികളുടെ ‘ഇത്തിരിക്കുഞ്ഞൻ ചക്ക’

ഴങ്ങളുടെ രാജാവ്’ ആരാണെന്നറിയുമോ? അറിയില്ലെങ്കിൽ വിശദമായി പറഞ്ഞു തരാം. അത് നമ്മുടെ ദുരിയാനാണ്. മലേഷ്യ, തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ സുലഭമായി വളരുന്ന ദുരിയാന്‍ പഴം ആളൊരു കേമനാണ്. കാണാൻ അത്ര ചന്തമില്ലെങ്കിലും ഗുണകങ്ങളിൽ ആളോടൊപ്പം നില്ക്കാൻ വേറെ ഒരു പഴമുണ്ടോ എന്ന് സംശയമാണ്, ഇല്ല എന്ന് തന്നെ പറയാം.

ലോകത്താകെ 9 തരം മാത്രമേ ഭക്ഷ്യയോഗ്യമായ ദുരിയാന്‍ മാത്രമേ ഒള്ളു. ഇവയില്‍, ഒരു ദുരിയാന്‍ പഴത്തിന്റെ തരം മാത്രമേ വാണിജ്യപരമായി ലോകമെമ്പാടും വിപണിയിലെത്തുന്നുള്ളൂ. ‘ഡ്യൂറിയോ സിബെതിനസ്’ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.

Also Read: ബ്ലൂബെറിയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്

ഈ വലിയ പഴത്തിന് കട്ടിയുള്ള പുറംപാളി ഉണ്ട്. പുറം ഭാഗങ്ങള്‍ ഇളം പച്ച അല്ലെങ്കില്‍ തവിട്ട് നിറമായിരിക്കും. പഴത്തിന് സാധാരണയായി 1-3 കിലോഗ്രാം ഭാരം വരും. ഇതിന്റെ ഉള്ളിലെ പള്‍പ്പ് ആണ് ഭക്ഷ്യയോഗ്യം. നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കുന്നതാണ് ഈ പഴം. മെച്ചപ്പെട്ട ദഹനം, പ്രതിരോധശേഷി, ലൈംഗികാരോഗ്യം, മെച്ചപ്പെട്ട ചര്‍മ്മം, മുടിയുടെ ഘടന എന്നിവ പോലുള്ള അനേകം ആരോഗ്യ ഗുണങ്ങള്‍ ഇത് നല്‍കുന്നു.

Solid Yellow Orange Red Durian

ദുരിയാന്‍ പഴത്തിന്റെ പോഷകമൂല്യം

പ്രധാനപ്പെട്ട പല പോഷകങ്ങളുടെയും മികച്ച ഉറവിടമാണ് ദുരിയാന്‍ പഴം. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പ്രകൃതിദത്ത ആന്റിഓക്സിഡന്റ്, ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ബി-കോംപ്ലക്സ് വിറ്റാമിനുകളായ ഫോളിക് ആസിഡ്, തയാമിന്‍, റൈബോഫ്‌ളേവിന്‍, നിയാസിന്‍, വിറ്റാമിന്‍ ബി 6 എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, ഇരുമ്പ്, കാല്‍സ്യം, മഗ്‌നീഷ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ഇതിലുണ്ട്.

Also Read: തണ്ണിമത്തന്റെ വിത്ത് കളയരുത്, ഗുണങ്ങളറിയാം

പ്രകൃതിദത്തമായ മള്‍ട്ടിവിറ്റാമിനും മള്‍ട്ടി-മിനറല്‍ സപ്ലിമെന്റുമാണ് ദുരിയാന്‍ പഴം. കൊഴുപ്പിന്റെയും നാരുകളുടെയും സമ്പന്നമായ ഉറവിടം കൂടിയാണിവ. ദുരിയാന്‍ പഴം രുചിയില്‍ കേമനാണെങ്കിലും മണത്തിന്റെ കാര്യത്തില്‍ അല്‍പം പ്രശ്‌നക്കാരനാണ്. ചീഞ്ഞ മുട്ടകളോട് സാമ്യമുള്ളതാണ് ഇതിന്റെ വാസന. ഈ ദുര്‍ഗന്ധം കാരണം പല വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും ദുരിയാന്‍ പഴം നിരോധിച്ചിരിട്ടുണ്ട്.

Also Read: മഖാനയെ കുറിച്ച് അറിയാമോ?

ദുരിയാന്‍ പഴത്തിലെ ഡയറ്ററി ഫൈബര്‍ വയറിനെ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ സഹായിക്കുന്നു. ഇത് മലബന്ധം തടയാനും ദഹന ആരോഗ്യം മെച്ചപ്പെടുത്താനും ഉപകരിക്കുന്നു. ഈ പഴത്തിലെ തയാമിന്‍ പ്രായമായവരുടെ വിശപ്പില്ലായ്മയും പൊതുവായ ആരോഗ്യവും വര്‍ധിപ്പിക്കും. ഇതിലെ ഫൈബര്‍ കുടലിലെ ദഹന പ്രക്രിയയെ ലഘൂകരിക്കുന്ന പെരിസ്റ്റാല്‍റ്റിക് ചലനത്തെ ഉത്തേജിപ്പിക്കുന്നു. ഗ്യാസ്, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ചികിത്സിക്കാനും ഇത് സഹായിക്കുന്നു.

orange-flesh durian, known as “durian dalit”

ദുരിയാന്‍ പഴത്തിലെ ഓര്‍ഗാനോസള്‍ഫര്‍ കോശജ്വലന എന്‍സൈമുകളെ നിയന്ത്രിക്കുകയും ഹൃദയ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. നാരുകളാല്‍ സമ്പുഷ്ടമായ പഴങ്ങള്‍ കഴിക്കുന്നത് കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും കൊറോണറി ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

Also Read: പപ്പായയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്

ഉയര്‍ന്ന നാരുകള്‍ അടങ്ങിയ ഹൃദയ സൗഹൃദ ഭക്ഷണമാണ് ദുരിയാന്‍ പഴം. ദുരിയാന്‍ പഴത്തിലെ മറ്റ് ധാതുക്കളും ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. അങ്ങനെ ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും പോഷകങ്ങളും ദ്രാവകങ്ങളും എത്തിക്കാനാവുന്നു. മിതമായ അളവില്‍ അളവില്‍ ദുരിയാന്‍ പഴം പതിവായി കഴിക്കുന്നത് പുരുഷന്മാരിലും സ്ത്രീകളിലും അസ്ഥി ധാതുക്കളുടെ സാന്ദ്രത വര്‍ധിപ്പിക്കുന്നു.

കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ദുരിയാന്‍ പഴത്തിലുണ്ട്. കാന്‍സര്‍ വളര്‍ച്ചയെ തടയുകയും കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്ന പോളിഫെനോളുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.തെറ്റായ കലോറി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതെ തടി കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പതിവായി മിതമായ തോതില്‍ ദുരിയാന്‍ പഴം കഴിക്കുന്നത് വളരെ ഗുണം ചെയ്യും.

Also Read: ആർത്തവ സമയത്ത് പൈനാപ്പിൾ കഴിക്കുന്നതിന്റെ ഗുണങ്ങൾ

ഈ പഴത്തിന്റെ ഗുണം പ്രധാനമായും അവയിലെ ഉയര്‍ന്ന കലോറിയാണ്. 100 ഗ്രാം ദുരിയാന്‍ കഴിക്കുന്നത് ഏകദേശം 147 കലോറി ഊര്‍ജ്ജം നല്‍കുന്നു. കാര്‍ബോഹൈഡ്രേറ്റുകളുടെ ഒരു നല്ല ഉറവിടം കൂടിയാണ് ഇത്. ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പുഷ്ടമായ ദുരിയാന്‍ പഴം ആരോഗ്യത്തെ പിന്തുണയ്ക്കുകയും ശരീരഭാരം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

Durian Musang King

വിദേശമലയാളികൾ വഴി ഇത് കേരളത്തിലെത്തിയതായാണ് കരുതപ്പെടുന്നത്. ഇരുപത്തിയഞ്ച് മുതൽ നാൽപ്പത് മീറ്റർ വരെ നീളത്തിൽ വളരുന്ന മരത്തിൽ, കൂർത്ത നീളൻ മുള്ളുകളോടെയാണ് പഴങ്ങൾ ലഭിക്കുന്നത്. ദുരിയാൻ കായ്ക്കാൻ നാല് മുതൽ അഞ്ച് വർഷം വരെ സമയമെടുക്കും. നാൽപ്പത് ചുള വരെ ഓരോ ചക്കകളിലുമുണ്ടാകും. മെയ് മുതല്‍ ഒക്‌ടോബർ വരെയാണ് പഴങ്ങൾ ഉണ്ടാകുന്നത്.

മരത്തിൽനിന്നുതന്നെ പാകമാകുക എന്നതാണ് ഇവയുടെ പ്രത്യേകത. വന്ധ്യതക്കുള്ള ദിവ്യഔഷധമെന്ന നിലയിൽ ഇതിനു വൻ ഡിമാന്റാണ് പലയിടങ്ങളിലും. കേരളത്തില്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ വിവിധയിടങ്ങളില്‍ ദുരിയാൻ കൃഷി ചെയ്തു വരുന്നു.

Top