ചേർത്തല: തിരുവോണനാളിൽ ചേർത്തല എക്സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനയില്‍ വില്പനക്കായി വെച്ച വിദേശമദ്യവും, ഹാന്‍സുമായി യുവാക്കൾ പിടിയിലായി. ഇവർ വില്പനക്കായി സംഭരിച്ച 18.5 ലിറ്റര്‍ വിദേശമദ്യവും 33 പാക്കറ്റ് ഹാൻസുമാണ് പിടിച്ചെടുത്തത്. ചേര്‍ത്തല നഗരസഭ അഞ്ചാം വാര്‍ഡ് ചിറപറമ്പ് സ്വദേശി ഹരികൃഷ്ണന്(25), കളത്തുംതറ സ്വദേശി കെ.എസ്. സൂര്യന് എന്നിവരാണ് പിടിയിലായത്.
ALSO READ: കാക്കനാട് രണ്ടുപേർക്ക് വെട്ടേറ്റു
ചേര്‍ത്തല എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പക്ടര്‍ വി.ജെ. ജോയുടെ നിര്‍ദേശപ്രകാരം റേഞ്ച് ഇന്‍സ്പക്ടര്‍ പി.എം.സുമേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും നിലവിൽ റിമാന്‍ഡ് ചെയ്തു.