കാമുകിയെ യുഎസിലേക്കയക്കാൻ ശ്രമം; പിതാവിനെ വെടിവെച്ച് കാമുകൻ

വാക്കുതർക്കത്തിനിടെ ബൽവീന്ദർ തൻ്റെ കയ്യിലുണ്ടായിരുന്ന എയർഗൺ ഉപയോ​ഗിച്ച് രേവന്തിന് നേരെ വെടിയുതിർത്തു

കാമുകിയെ യുഎസിലേക്കയക്കാൻ ശ്രമം; പിതാവിനെ വെടിവെച്ച് കാമുകൻ
കാമുകിയെ യുഎസിലേക്കയക്കാൻ ശ്രമം; പിതാവിനെ വെടിവെച്ച് കാമുകൻ

ഹൈദരാബാദ്: പ്രണയ സാക്ഷാത്കാരത്തിനായി ജീവൻ കൊടുക്കാൻ മടിയില്ലാത്തവർ ഇപ്പോൾ ജീവൻ എടുക്കുന്ന കാലമാണ്. അത്തരത്തിൽ ഒരു സംഭവമാണ്
രചകൊണ്ട കമ്മീഷണറേറ്റിലെ സരൂർനഗറിൽ നടന്നത്. പ്രണയ ബന്ധം തകർത്ത് കാമുകിയെ യുഎസിലേക്ക് പറഞ്ഞയക്കാൻ ശ്രമിച്ച പിതാവിനെ കാമുകൻ വെടിവെച്ചു. ബൽവീന്ദർ സിംഗ് (25)ആണ് കാമുകിയുടെ പിതാവായ രേവന്ത് ആനന്ദിന് (57) നേരേ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തത്.

Also Read:പ്രൊഫസർ ഹോട്ടലിൽ മരിച്ച നിലയിൽ

കുറച്ച് വർഷങ്ങളായി പ്രതിയായ ബൽവീന്ദറും രേവന്തിന്റെ മകളുമായി സൗഹൃദത്തിലായിരുന്നു. മകളുടെ ഈ ബന്ധത്തിനോട് രേവന്തിന് താൽപര്യമില്ലായിരുന്നു. ഇരുവരും ഫോണിൽ സംസാരിക്കുന്നതും കാണുന്നതും നിർത്താതെ വന്നതോടെയാണ് പിതാവ് മകളെ അമേരിക്കയിലേക്ക് അയക്കാൻ തീരുമാനിച്ചത്. ഇതിനെ തുടർന്ന് ബൽവീന്ദർ രേവന്തിന്റെ വീട്ടിലെത്തുകയും വാക്കുതർക്കം ഉണ്ടാവുകയുമായിരുന്നു. വാക്കുതർക്കത്തിനിടെ ബൽവീന്ദർ തൻ്റെ കയ്യിലുണ്ടായിരുന്ന എയർഗൺ ഉപയോ​ഗിച്ച് രേവന്തിനെ വെടിവെച്ചു.

കണ്ണിൽ വെടിയേറ്റ രേവന്തിനെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. സംഭവത്തിന് ശേഷം ഒളിവിൽ പോയ ബൽവീന്ദറെ പൊലീസ് അറസ്റ്റ് ചെയുകയായിരുന്നു.

Top