ശ്രീനഗര്‍: ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കശ്മീര്‍ വിഷയമടക്കം ഉന്നയിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് രംഗത്ത്. ഇന്ത്യയുമായി നല്ല ബന്ധം പാകിസ്താന്‍ നിലനിര്‍ത്തിയിരുന്നെങ്കില്‍ ഐഎംഎഫില്‍ നിന്ന് ആവശ്യപ്പെടുന്നതിനെക്കാള്‍ കൂടുതല്‍ തുക ഇന്ത്യ പാകിസ്താന് സഹായമായി നല്‍കുമായിരുന്നുവെന്ന് അദ്ദേഹം.
കശ്മീരിന്റെ വികസനത്തിനായി വൻതുക കേന്ദ്ര സര്‍ക്കാര്‍ നൽകുന്നുണ്ടെന്നും എന്നാല്‍ പാകിസ്താന് ലഭിക്കുന്ന തുക അവര്‍ ദുര്‍വിനിയോഗം ചെയ്യുന്നു വെന്നും രാജ്‌നാഥ് ആരോപിച്ചു.സ്വന്തം മണ്ണില്‍ തീവ്രവാദ ഫാക്ടറികള്‍ തുടങ്ങാനാണ് അവര്‍ മറ്റുരാജ്യങ്ങളില്‍നിന്ന് സാമ്പത്തിക സഹായം തേടുന്നതെന്നും പാകിസ്ഥാനെ അടിച്ചാക്ഷേപിച്ചുകൊണ്ട് രാജ്‌നാഥ് ആരോപിച്ചു.
ALSO READ: ഇലക്ടറൽ ബോണ്ട് കേസ്: നിർമല സീതാരാമൻ രാജിവെക്കണമെന്ന് പ്രിയങ്ക് ഖാർഗെ
ജമ്മു കശ്മീരിന്റെ വികസനത്തിനായി 90,000 കോടിയുടെ പാക്കേജാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2014-15-ല്‍ പ്രഖ്യാപിച്ചത്. ഐ.എം.എഫില്‍നിന്ന് പാകിസ്താന്‍ ആവശ്യപ്പെടുന്നതിനെക്കാള്‍ ഉയര്‍ന്ന തുകയാണിതെന്ന് ബന്ദിപ്പോര ജില്ലയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്ക