എംഡിഎംഎ യുമായി 3 പേർ പിടിയിലായി

നിര്‍ത്തിയിട്ട കാറിലുണ്ടായിരുന്നവരെ പോലീസ് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മയക്കുമരുന്ന് കണ്ടെടുത്തത്

എംഡിഎംഎ യുമായി 3 പേർ പിടിയിലായി
എംഡിഎംഎ യുമായി 3 പേർ പിടിയിലായി

പാലക്കാട്: വാഹനപരിശോധനയ്ക്കിടെ 5.850 ഗ്രാം എം.ഡി.എം.എ.യുമായി മൂന്നുപേരെ നാട്ടുകല്‍ പോലീസ് അറസ്റ്റുചെയ്തു. നാട്ടുകല്‍ പാലോട് സ്വദേശികളായ കളംപറമ്പില്‍ മുഹമ്മദ് അജ്നാസ് ,പുത്തനങ്ങാടി നിഷാദ് പാറക്കല്ലില്‍ ഷിഹാബുദ്ദീന്‍ എന്നിവരെയാണ്സി .ഐ.എ.ഹബീബുള്ളയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ചൊവ്വാഴ്ച രാത്രി 10-ന് മുറിയങ്കണ്ണി ചീരത്തടത്തുവെച്ചാണ് സംഭവം.

ALSO READ: മുതിർന്ന പൗരൻ്റെ അക്കൗണ്ടിൽ നിന്ന് ഡ്രൈവർ മോഷ്ടിച്ചത് 63 ലക്ഷം

സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട മുറിയങ്കണ്ണി-ചാമപ്പറമ്പ് റോഡരികില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നിര്‍ത്തിയിട്ട കാറിലുണ്ടായിരുന്നവരെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. യുവാക്കൾ പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞതിനെ തുടർന്ന് കാറില്‍ പരിശോധന നടത്തി. ശേഷം മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു. തുടർന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ എത്തിച്ച് ദേഹപരിശോധനയും നടത്തി. മൂവരേയും പിന്നീട് സ്റ്റേഷനിലെത്തിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു.

Top