വിനേഷ് ഫോഗട്ട് രാഷ്ട്രീയത്തിലിറങ്ങുന്നതോടെ ബിജെപിയാണ് ശരിക്കും വെല്ലുവിളി നേരിടേണ്ടി വരിക. ഹരിയാന ഭരണം അതോടെ ബി.ജെ.പിക്ക് നഷ്ടമാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഹരിയാനയില്‍ വിനേഷിന്റെ പേരില്‍ ഇതിനോടകംതന്നെ രാഷ്ട്രീയ കരുനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. നേരത്തേ രാഷ്ട്രീയത്തിലേക്കില്ലെന്ന് താരം പറഞ്ഞിരുന്നുവെങ്കിലും പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന പല രാഷ്ട്രീയ പാര്‍ട്ടികളും ഇപ്പോള്‍ സമയോചിതമായി ഇടപെട്ടു തുടങ്ങിയിട്ടുണ്ടെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.