CMDRF

‘ഇത്തരം കുറേ പല്ലികളെ നമ്മൾ കണ്ടിട്ടുണ്ട്, ആ പല്ലികൾ താഴെ വീണതാണ് ചരിത്രം’;അൻവറിനെതിരെ ഡിവൈഎഫ്ഐ

താൻ കൈവിട്ടാൽ ഉത്തരം താഴെവീഴുമെന്ന് ആ പല്ലി കരുതിയേക്കാം

‘ഇത്തരം കുറേ പല്ലികളെ നമ്മൾ കണ്ടിട്ടുണ്ട്, ആ പല്ലികൾ താഴെ വീണതാണ് ചരിത്രം’;അൻവറിനെതിരെ ഡിവൈഎഫ്ഐ
‘ഇത്തരം കുറേ പല്ലികളെ നമ്മൾ കണ്ടിട്ടുണ്ട്, ആ പല്ലികൾ താഴെ വീണതാണ് ചരിത്രം’;അൻവറിനെതിരെ ഡിവൈഎഫ്ഐ

കണ്ണൂർ: പിവി അൻവർ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമർശനങ്ങളോട് പ്രതികരിച്ച് ഡി വൈ എഫ് ഐ. ‘ഉത്തരം താങ്ങി നിർത്തുന്നത് താനാണെന്ന് കരുതുന്ന പല്ലി’യോട് അൻവറിനെ ഉപമിച്ച് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്.

‘താൻ താങ്ങി നിർത്തുന്നത് കൊണ്ടാണ് ഉത്തരം ഇങ്ങനെ നിൽക്കുന്നതെന്ന തോന്നൽ ചില പല്ലികൾക്കുണ്ടാകാം. താൻ കൈവിട്ടാൽ ഉത്തരം താഴെവീഴുമെന്ന് ആ പല്ലി കരുതിയേക്കാം. ഇത്തരം കുറേ പല്ലികളെ നമ്മൾ കണ്ടിട്ടുണ്ട്. കെട്ടിടം വീഴ്ത്താൻ ഉത്തരത്തിൽ നിന്ന് കൈവിട്ട പല്ലികളൊക്കെ താഴെ വീണതാണ് ചരിത്രം. ഉത്തരം അന്നുമിന്നും ഇവിടെയുണ്ട്. നാളെയും അതിങ്ങനെ ഉയർന്നു നിൽക്കും. കെട്ടിടത്തിന്റെ ബലം ഈ മണ്ണിൽ കെട്ടിയ അടിത്തറയാണ്. ഉത്തരത്തിലെ പല്ലികളല്ല’.എന്നാണ് സനോജിന്‍റെ ഓർമ്മപ്പെടുത്തൽ.

വി കെ സനോജിന്‍റെ കുറിപ്പ് ഇപ്രകാരം

‘താൻ താങ്ങി നിർത്തുന്നത് കൊണ്ടാണ് ഉത്തരം ഇങ്ങനെ നിൽക്കുന്നതെന്ന തോന്നൽ ചില പല്ലികൾക്കുണ്ടാകാം. താൻ കൈവിട്ടാൽ ഉത്തരം താഴെവീഴുമെന്ന് ആ പല്ലി കരുതിയേക്കാം. ഇത്തരം കുറേ പല്ലികളെ നമ്മൾ കണ്ടിട്ടുണ്ട്. കെട്ടിടം വീഴ്ത്താൻ ഉത്തരത്തിൽ നിന്ന് കൈവിട്ട പല്ലികളൊക്കെ താഴെ വീണതാണ് ചരിത്രം. ഉത്തരം അന്നുമിന്നും ഇവിടെയുണ്ട്. നാളെയും അതിങ്ങനെ ഉയർന്നു നിൽക്കും. കെട്ടിടത്തിന്റെ ബലം ഈ മണ്ണിൽ കെട്ടിയ അടിത്തറയാണ്. ഉത്തരത്തിലെ പല്ലികളല്ല’.

Top