നീറ്റ്, നെറ്റ് ക്രമക്കേടിൽ ഡിവൈഎഫ്ഐ മാർച്ച്; മലപ്പുറത്ത് സംഘർഷം

നീറ്റ്, നെറ്റ് ക്രമക്കേടിൽ ഡിവൈഎഫ്ഐ മാർച്ച്; മലപ്പുറത്ത് സംഘർഷം

കോഴിക്കോട്: നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടിൽ കോഴിക്കോട് ആദായ നികുതി ഓഫിസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ സംഘർഷം ഉടലെടുക്കുകയും പൊലീസുമായി ഉന്തും തളളും ഉണ്ടാകുകയും ചെയ്തു. മലപ്പുറത്തും ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷമുണ്ടായി.

നീറ്റ്-യുജി പരീക്ഷയുടെ ഒരു ദിവസം മുമ്പ്, മെയ് നാലിന് പട്‌നയിലെ ലേൺ പ്ലേ സ്‌കൂളിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ സഞ്ജീവ് മുഖിയ 25 ഓളം ഉദ്യോഗാർത്ഥികളെ താമസിപ്പിച്ചിരുന്നുവെന്നും ചോർന്ന ചോദ്യപേപ്പറും ഉത്തരക്കടലാസും ഉദ്യോഗാർത്ഥികൾക്ക് നൽകിയത് ഇതേ ഹോസ്റ്റലിൽ വെച്ചാണ് എന്നും സിബിഐ വൃത്തങ്ങൾ കണ്ടത്തിയിരുന്നു. ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബിപിഎസ്‌സി) അധ്യാപക റിക്രൂട്ട്‌മെൻ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടതിന് സഞ്ജീവ് മുഖിയയുടെ മകൻ ശിവ് ഇതിനകം ജയിലിലാണ്.

Top