റിയാദ്: ‘ടാലി സൊല്യൂഷന്‍സ്’ സംഘടിപ്പിക്കുന്ന ‘മിഡിലീസ്റ്റ് റോഡ് ഷോ 2024’ സൗദി അറേബ്യയിലുമെത്തുന്നു. ഇലക്‌ട്രോണിക് ഇന്‍വോയ്‌സിങ്ങിന് സഹായിക്കുന്ന ബിസിനസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളാണ് ടാലി സൊല്യൂഷന്‍സ്. ഈ മാസം 15ന് ജിദ്ദയിലും 17ന് റിയാദിലും 19ന് ദമ്മാമിലും വൈകീട്ട് നാല് മുതലാണ് ഷോ.
കമ്പനിയുടെ ഏറ്റവും പുതിയ സോഫ്റ്റ്‌വെയര്‍ പതിപ്പായ ‘ടാലി പ്രൈം 5.0’യുടെ ഗ്ലോബല്‍ ലോഞ്ചിങ്ങിന്റെ ഭാഗമാണ് ഈ പരിപാടി. ടാലി സോഫ്റ്റ്‌വെയറിന്റെ പുതിയ പതിപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത് സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് (എം.എസ്.എം.ഇ) യോജിച്ച രീതിയിലാണ്.
Also Read: പഴയ ചില ഐഫോണുകളിലും ഐപാഡുകളിലും സേവനം നിര്‍ത്തലാക്കി നെറ്റ്ഫ്‌ളിക്‌സ്
ഈ പതിപ്പിന്റെ പ്രത്യേകത ഇംഗ്ലീഷ്, അറബിക് ബഹുഭാഷ ഉപയോഗ ക്ഷമതയാണ്. ഭാഷാപരമായ പിഴവുകളൊന്നുമില്ലാതെ വളരെ കൃത്യതയോടെ സമ്പൂര്‍ണമായി ഇംഗ്ലീഷിലോ അറബിയിലോ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത.
പ്രദാനം ചെയ്യുന്നത് പരിമിതികളില്ലാത്ത സൗകര്യം
ഏതുതരം ഉപഭോക്താവിനും വ്യാപാരത്തില്‍ തൃപ്തിപ്പെടുംവിധം ഇ-ബില്ലിങ് നടപടികള്‍ കൃത്യവും സുതാര്യവുമാക്കാന്‍ ഇത് വളരെ സഹായകരമാണ്. അറബിയിലോ ഇംഗ്ലീഷിലോ വളരെ സൗകര്യപ്രദമായ രീതിയില്‍ ഇന്‍വോയ്‌സുകള്‍ ഉണ്ടാക്കാനും കൈകാര്യം ചെയ്യാനും പ്രിവ്യൂ കാണാനും പ്രിന്റ് എടുക്കാനും റിപ്പോര്‍ട്ടുകള്‍ തയാറാക്കാനും ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ‘ടാലി പ്രൈം 5.0’ പരിമിതികളില്ലാത്ത സൗകര്യമാണ് പ്രദാനം ചെയ്യുന്നത്.
Also Read: പോര്‍ട്ടബിള്‍ കൂളിങ് കാരിയര്‍ : ജെയിംസ് ഡൈസെന്‍ അവാർഡ് കരസ്ഥമാക്കി കോമള്‍ പാണ്ഡെ
ടാലി പ്രൈം 5.0 ഔദ്യോഗികമായി പുറത്തിറക്കുന്ന ചടങ്ങ് ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍ നടക്കുന്ന റോഡ് ഷോയിലുടനീളം സംഘടിപ്പിക്കും. ഇതിലൂടെ, ടാലി ലക്ഷ്യമിടുന്നത് രാജ്യത്തെ ഉപഭോക്തൃ അടിത്തറ 10 ശതമാനം വര്‍ധിപ്പിക്കാനാണ്.