CMDRF

ഇ-​സ്പോ​ർ​ട്സ് ലോ​ക​ക​പ്പ്: സൗ​ഹൃ​ദ മ​ത്സ​ര​ത്തിന് തയ്യാറെടുത്ത് സൂ​പ്പ​ർ താ​രം നെ​യ്​​മ​ർ

ഇ-​സ്പോ​ർ​ട്സ് ലോ​ക​ക​പ്പ്: സൗ​ഹൃ​ദ മ​ത്സ​ര​ത്തിന് തയ്യാറെടുത്ത് സൂ​പ്പ​ർ താ​രം നെ​യ്​​മ​ർ
ഇ-​സ്പോ​ർ​ട്സ് ലോ​ക​ക​പ്പ്: സൗ​ഹൃ​ദ മ​ത്സ​ര​ത്തിന് തയ്യാറെടുത്ത് സൂ​പ്പ​ർ താ​രം നെ​യ്​​മ​ർ

റി​യാ​ദ്​: ലോ​ക​പ്ര​ശ​സ്​​ത ഫു​ട്​​ബാ​ൾ താ​ര​വും സൗ​ദി​യി​ലെ അ​ൽ ഹി​ലാ​ൽ ക്ല​ബ്​ ടീ​മം​ഗ​വു​മാ​യ നെ​യ്​​മ​ർ ഇ-​സ്പോ​ർ​ട്സ് ലോ​ക​ക​പ്പ്​ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ന്​ ത​യാ​റെ​ടു​ക്കു​കയാണ്. ഈ ​മാ​സം 20ന്​ ​സൗ​ദി സ​മ​യം രാ​ത്രി ഒ​മ്പ​തി​ന്​ റി​യാ​ദി​ലെ ബോ​ളി​വാ​ഡ്​ സി​റ്റി അ​രീ​ന​യി​ലാ​ണ്​ മ​ത്സ​രം നടക്കുക. ലോ​ക​ക​പ്പി​​ന്റെ മു​ന്നോ​ടി​യാ​യാ​ണ്​ സൗ​ഹൃ​ദ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജ​ന​പ്രി​യ ഇ​ല​ക്ട്രോ​ണി​ക് ഗെ​യി​മു​ക​ളി​ലെ കൗ​ണ്ട​ർ സ്ട്രൈ​ക്ക് 2, റോ​ക്ക​റ്റ് ലീ​ഗ്, ടെ​ക്ക​ൻ 8 എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ്​ മ​ത്സ​രം. പ്ര​ശ​സ്​​ത ബ്ര​സീ​ലി​യ​ൻ ടീ​മാ​യ ടീം ​ഫ്യൂ​റി​യ​യി​ലെ എ​ലൈ​റ്റ് ഇ-​സ്‌​പോ​ർ​ട്‌​സ് ക​ളി​ക്കാ​രു​ടെ ക​ഴി​വു​ക​ൾ നെ​യ്മ​ർ ഉ​പ​യോ​ഗി​ക്കും.

ഈ ​രം​ഗ​ത്തെ ത​ദ്ദേ​ശീ​യ പ്ര​തി​ഭ​ക​ളും കാ​യി​ക സ​മൂ​ഹ​ത്തി​ലെ പ്ര​ശ​സ്​​ത​രും പ​ങ്കെ​ടു​ക്കു​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നാ​യി ഗെ​യി​മു​ക​ളു​ടെ​യും ഇ-​സ്‌​പോ​ർ​ട്‌​സി​​ന്റെ​യും പ്രേ​മി​ക​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ്. നെ​യ്​​മ​റി​ന്​ പു​റ​മെ ആ​രൊ​ക്കെ മ​ത്സ​ര​ത്തി​ൽ പങ്കെടുക്കുമെന്നത് പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. ഇ-​സ്‌​പോ​ർ​ട്‌​സും മ​റ്റ് സ്‌​പോ​ർ​ട്‌​സും സ​മ​ന്വ​യി​പ്പി​ച്ച് സൗ​ദി അ​റേ​ബ്യ വാ​ഗ്ദാ​നം ചെ​യ്യു​ന്ന വ്യ​തി​രി​ക്ത​മാ​യ അ​നു​ഭ​വ​ങ്ങ​ളാ​ണ് സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ലെ നെ​യ്‌​മ​റി​ന്റെ പ​ങ്കാ​ളി​ത്തം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന്​ ഇ-​സ്‌​പോ​ർ​ട്‌​സ് വേ​ൾ​ഡ് ക​പ്പ് ഫൗ​ണ്ടേ​ഷ​ൻ സി.​ഇ.​ഒ റാ​ൽ​ഫ് റീ​ച്ച​ർ​ട്ട് പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്​​ട്ര ഗെ​യി​മി​ങ്, ഇ-​സ്‌​പോ​ർ​ട്‌​സ് സ​മൂ​ഹം നെ​യ്​​മ​റി​ന്റെ പ​ങ്കാ​ളി​ത്തം ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്.

Top