ഥാര്‍ റോക്‌സിന്റെ ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

ഥാര്‍ റോക്‌സിന്റെ ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്
ഥാര്‍ റോക്‌സിന്റെ ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

ഗസ്റ്റ് 15 ന് വിപണിയില്‍ എത്തുന്നിന് മുമ്പേ ഥാര്‍ റോക്‌സിന്റെ ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്. ഥാറിന്റെ അഞ്ച് ഡോര്‍ മോഡലിന്റെ മിഡ് വേരിയന്റിന്റെ വിവരങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എഡിഎഎസ്, 360 ഡിഗ്രി കാമറ തുടങ്ങിയ ഫീച്ചറുകളൊന്നും ഈ മോഡലിനില്ല. ടീസറുകളില്‍ കണ്ട മോഡലില്‍ നിന്ന് വ്യത്യസ്തമായി സിംഗിള്‍ പാനല്‍ സണ്‍റൂഫാണ്. മറ്റ് വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മോഡലുകള്‍ക്ക് അനുസരിച്ച് 2 തരത്തിലുള്ള സണ്‍റൂഫും മഹീന്ദ്ര നല്‍കുന്നുണ്ട്.

നിലവിലെ ഥാറിന് സമാനമായ ഡാഷ് ബോര്‍ഡ് ഡിസൈനാണ്. എന്നാല്‍ ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനിന്റെ വലുപ്പം 10.25 ഇഞ്ച് ആണ്. എക്‌സ്‌യുവി 700യ്ക്ക് സമാനമായി സ്റ്റീയറിങ് വീലാണ് റോക്‌സിന്. മിഡ് മോഡലില്‍ സെന്ററല്‍ ആംറസ്റ്റ്, അഞ്ച് യാത്രക്കാര്‍ക്കും അഡ്‌ജെസ്റ്റബിള്‍ ഹെഡ്‌റെസ്റ്റ്, റിയര്‍ എസി വെന്റ്, റൂഫ് മൗഡണ്ട് സ്പീക്കറുകള്‍, സിംഗിള്‍ പാനല്‍ സണ്‍റൂഫ് എന്നിവയുണ്ട്. ഉയര്‍ന്ന മോഡലില്‍ ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എഡിഎഎസ്, 360 ഡിഗ്രി കാമറ, മുന്നിലെ പാര്‍ക്കിങ് കാമറ തുടങ്ങി നിരവധി ഫീച്ചറുകളും.

നിലവിലുള്ള ഥാര്‍ നാലു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ സ്വാതന്ത്ര്യ ദിനം തന്നെയാണ് ഇക്കുറിയും പുതിയ ഥാറിനെ അവതരിപ്പിക്കാന്‍ മഹീന്ദ്ര തിരഞ്ഞെടുത്തിരിക്കുന്നത്. പേരിനൊപ്പം ഥാര്‍ റോക്സിന്റെ സവിശേഷതകളുടെ സൂചനകളുമായി ടീസര്‍ വിഡിയോയും നേരത്തെ മഹീന്ദ്ര പുറത്തുവിട്ടിരുന്നു.

റോക്സ് പുതിയ എല്‍ഇഡി ഹെഡ്ലാംപുകളാണ്. മുന്നിലെ ഗ്രില്ലിലും മാറ്റങ്ങളുണ്ട്. വശങ്ങളിലേക്കു വന്നാല്‍ ആദ്യം ശ്രദ്ധിക്കുക 18 ഇഞ്ച് വലിപ്പമുള്ള അലോയ് വീലുകളാണ്. വീല്‍ബേസ് കൂടിയതോടെ വാഹനത്തിന്റെ നീളവും വര്‍ധിച്ചിട്ടുണ്ട്. പിന്നിലെ ഡോറുകള്‍ കൂടി ഉള്‍ക്കൊള്ളുന്നതിനു വേണ്ടി വരുത്തിയ മാറ്റം. ഇത് പിന്നിലെ യാത്രികര്‍ക്കും കൂടുതല്‍ സ്ഥലം നല്‍കും. കുറഞ്ഞ മോഡലുകളില്‍ സ്റ്റീല്‍ വീലുകളുമുണ്ടാവും. ടെയില്‍ ലാംപില്‍ കാര്യമായ മാറ്റങ്ങളില്ല.

പ്രീമിയം അനുഭവം ഉറപ്പിക്കാമെന്നതിലാണ് റോക്സിന്റെ കാര്യത്തില്‍ മഹീന്ദ്ര ആവര്‍ത്തിക്കുന്നത്. ഥാറിനേക്കാള്‍ മികച്ച് എസ് യു വിയും ഓഫ് റോഡറുമായിരിക്കും റോക്സ് എന്നാണ് സൂചനകള്‍. ‘വ്യത്യസ്തമായ രൂപവും പ്രീമിയം സൗകര്യങ്ങളും ആധുനിക സാങ്കേതികവിദ്യകളും മികച്ച പ്രകടനവും സുരക്ഷയുമെല്ലാം ചേര്‍ന്ന ഥാര്‍ റോക്സ് ആണ് ‘ഠഒഋ’ ടഡഢ എന്നാണ് മഹീന്ദ്ര പറയുന്നത്.

മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളില്‍ മഹീന്ദ്ര ഥാര്‍ 5 ഡോര്‍ എത്തുമെന്നാണ് സൂചന. 1.5ലീറ്റര്‍ ഡീസല്‍ എന്‍ജിനും റിയര്‍ വീല്‍ ഡ്രൈവുമായാണ് അടിസ്ഥാന മോഡല്‍ എത്തുകയെന്നാണ് പ്രതീക്ഷ. ഈ മോഡലിന്റെ പ്രതീക്ഷിക്കുന്ന വില 12 ലക്ഷം. സ്‌കോര്‍പിയോ എന്‍(13.85 ലക്ഷം രൂപ) അടിസ്ഥാന വകഭേദവുമായാണ് മത്സരം. 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 2.0 പെട്രോള്‍ എന്‍ജിനുമാണ് മറ്റ് രണ്ട് എന്‍ജിന്‍ സാധ്യതകള്‍. 6 സ്പീഡ് മാനുവല്‍/6 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയുമായാണ് എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്. 4ഃ4 ഡ്രൈവ് ട്രെയിനിലാവും ഈ എന്‍ജിനുകളുടെ വരവ്. 4 വീല്‍ ഡ്രൈവിനൊപ്പം 2 വീല്‍ ഡ്രൈവ് ഓപ്ഷന്‍ കൂടി വകഭേദങ്ങളില്‍ ഉള്‍ക്കൊള്ളിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രതീക്ഷിക്കുന്ന വില 13 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ.

Top