വീട്ടിലിരുന്ന് ജോലി ചെയ്ത് വരുമാനമുണ്ടാക്കാം; വിമുക്ത ഭടന് നഷ്ടമായത് 18.76 ലക്ഷം രൂപ

വീട്ടിലിരുന്ന് ജോലി ചെയ്ത് വരുമാനമുണ്ടാക്കാം; വിമുക്ത ഭടന് നഷ്ടമായത് 18.76 ലക്ഷം രൂപ

പാലക്കാട്: വീട്ടിലിരുന്ന് ജോലി ചെയ്ത് വരുമാനമുണ്ടാക്കാം എന്ന വാട്സ്ആപ്പ് സന്ദേശത്തിലൂടെ വിമുക്ത ഭടന് 18.76 ലക്ഷം രൂപ നഷ്ടമായി. വീട്ടിലിരുന്ന് ഹോട്ടലുകളുടെ സ്റ്റാര്‍ റേറ്റിങ്ങ് ചെയ്ത് വരുമാനമുണ്ടാക്കാം എന്ന വാട്സ് ആപ്പ് സന്ദേശത്തിലൂടെയാണ് അദ്ദേഹത്തിന് പണം നഷ്ട്ടമായത്. സംഭവത്തില്‍ എറണാകുളം പിരാറൂര്‍ കാച്ചപ്പള്ളി വീട്ടില്‍ പോള്‍സണ്‍ ജോസിനെ (28) പാലക്കാട് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.

പിന്നില്‍ വലിയ തട്ടിപ്പ് ശൃംഘല പ്രവൃത്തിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. തട്ടിപ്പിനിരയാകുന്നനവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പുസംഘത്തിന് കൈമാറി കമീഷന്‍ കൈപറ്റുന്നയാളാണ് പോള്‍സണ്‍. കാലടി ടൗണില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസില്‍ നേരത്തെ പൊന്നാന്നി, കുറ്റിപ്പുറം എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. പോള്‍സണിന്റെ രണ്ട് അക്കൗണ്ടുകളില്‍ നിന്നായി 14 ലക്ഷം പിന്‍വലിച്ച് കൈമാറിയതായി കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

Top