മഹാരാഷട്രയില്‍ അഞ്ച് ജില്ലകളില്‍ ഭൂചലനം

മഹാരാഷട്രയില്‍ അഞ്ച് ജില്ലകളില്‍ ഭൂചലനം
മഹാരാഷട്രയില്‍ അഞ്ച് ജില്ലകളില്‍ ഭൂചലനം

മഹാരാഷ്ട്ര: മഹാരാഷാട്രയിലെ അഞ്ച് ജില്ലകളില്‍ ബുധനാഴ്ച രാവിലെ ഭൂചലനമുണ്ടായി. ഹിംഗോലി, നന്ദേഡ്, പര്‍ഭാനി, ഛത്രപതി സംഭാജിനഗര്‍, വാഷിം എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഹിംഗോലി ജില്ലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ 7.14നുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഹിംഗോളിയിലെ കലംനൂരി താലൂക്കിലെ രാമേശ്വര്‍ തണ്ട ഗ്രാമത്തിലാണെന്ന് നന്ദേഡ് ജില്ല അധികൃതര്‍ അറിയിച്ചു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍, മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍, ഷീറ്റ് വിരിച്ച വീടുകളുടെ മേല്‍ക്കൂരയില്‍ കല്ലുകള്‍ വെച്ചിട്ടുണ്ടെങ്കില്‍ അവ നീക്കം ചെയ്യാന്‍ നന്ദേഡ് ജില്ലാ ഭരണകൂടം നിവാസികള്‍ക്ക് നിര്‍ദേശം നല്‍കി. നന്ദേഡ് ജില്ലയില്‍ മാര്‍ച്ചില്‍ 4.5, 3.6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top