ഇറാനിലെ ഭൂകമ്പം ആണവ ബോംബ് പരീക്ഷണം? പ്രകമ്പനം ഉണ്ടായത് ടെഹ്റാനിൽ വരെ

എല്ലാത്തിനും ഉപരിയായി ഏകദേശം 10 കിലോ മീറ്റർ മാത്രം അകലെ ഇറാന്റെ ആണവ നിലയം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നിന്നാണ് ഭൂകമ്പമുണ്ടായത് എന്നതും ഈ സംശയത്തെ ഏറെ ബലപ്പെടുത്തുന്നു.

ഇറാനിലെ ഭൂകമ്പം ആണവ ബോംബ് പരീക്ഷണം? പ്രകമ്പനം ഉണ്ടായത് ടെഹ്റാനിൽ വരെ
ഇറാനിലെ ഭൂകമ്പം ആണവ ബോംബ് പരീക്ഷണം? പ്രകമ്പനം ഉണ്ടായത് ടെഹ്റാനിൽ വരെ

ന്യൂയോ‍ർക്ക്: അടുത്തിടെ ഇറാനിൽ ഉണ്ടായ വലിയ ഭൂകമ്പം ആണവ പരീക്ഷണമാണെന്ന സംശയം ബലപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ. യുദ്ധത്തിന്റെ പടിവാതിൽക്കൽ ഇസ്രായേലുമായുള്ള സംഘ‍ർഷം എത്തി നിൽക്കെ ഇറാൻ ആണവ പരീക്ഷണം നടത്തിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോൾ ഇതാ ഇറാനിലെ ഭൂകമ്പവും ആണവ പരീക്ഷണവും തമ്മിൽ ബന്ധമുണ്ടെന്ന സൂചന നൽകിയിരിക്കുകയാണ് അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ തലവൻ വില്യം ബേൺസ്.

ആണവ പദ്ധതികളുടെ വേഗത ഇറാൻ കൂട്ടിയിട്ടുണ്ടെന്നാണ് വില്യം ബേൺസ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ഇറാൻ ആണവ പരീക്ഷണം നടത്തിയെന്ന അഭ്യൂഹങ്ങൾ കൂടുതൽ ബലപ്പെട്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ഒക്ടോബർ 5നാണ് റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇറാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. സെംനാൻ പ്രവിശ്യയിലാണ് രാവിലെ 10:45ന്ഭൂകമ്പം അനുഭവപ്പെട്ടത്. 10 മുതൽ 15 വരെ മീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്.

IRAN EARTHQUAKE SPARKS SPECULATION OF COVERT NUCLEAR WEAPONS TEST

Also Read: കീഴടക്കിടയത് 8000 മീറ്ററിലേറെ ഉയരമുള്ള 14 പർവതങ്ങൾ, വയസ്സ് വെറും 18

ഭൂകമ്പം ഉണ്ടായ മേഖലയിൽ നിന്ന് 100 കിലോ മീറ്ററിലധികം അകലെയുള്ള ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്റാനിൽ പോലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് ലഭിക്കുന്ന റിപ്പോർട്ട്. അതേസമയം എല്ലാത്തിനും ഉപരിയായി ഏകദേശം 10 കിലോ മീറ്റർ മാത്രം അകലെ ഇറാന്റെ ആണവ നിലയം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നിന്നാണ് ഭൂകമ്പമുണ്ടായത് എന്നതും ഈ സംശയത്തെ ഏറെ ബലപ്പെടുത്തുന്നു.

Top