കുവൈത്ത് സിറ്റി: കുവൈത്തിൽ ഭൂചലനം അനുഭവപ്പെട്ടു. വടക്ക് കിഴക്കൻ കുവൈത്തിൽ ബുധനാഴ്ച വൈകിട്ടാണ് റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.കുവൈത്ത് നാഷണൽ സീസ്മിക് നെറ്റ്‍വർക്ക് ഫോർ സയൻറിഫിക് റിസർച്ച് ഈ വിവരം സ്ഥിരീകരിച്ചു. കുവൈത്ത് പ്രാദേശിക സമയം വൈകിട്ട് 4.46നാണ് ഭൂമിക്കടിയിൽ ആറ് കിലോമീറ്റർ ആഴത്തിൽ ഭൂചലനമുണ്ടായത്. ഇതിന് ശേഷം വൈകിട്ട് 6.33ന് റിക്ടർ സ്കെയിലിൽ 2.2 തീവ്രത രേഖപ്പെടുത്തിയ തുടർ ചലനവുമുണ്ടായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.