വയനാട്: വയനാട്ടിൽ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം. രാവിലെ പത്തുമണിക്കുശേഷമാണ് ഇടിമുഴക്കം പോലെ ശബ്ദംകേട്ടത്. അമ്പുകുത്തിമലയുടെ താഴ്വാരങ്ങളിൽ വിറയൽ അനുഭവപ്പെട്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിലെ കാലാവസ്ഥാവിഭാഗം ഇത് സ്ഥിരീകരിച്ചു. പ്രദേശത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പിണങ്ങോട്, കുറിച്യർമല അംബ എന്നിവിടങ്ങളിലും വിറയിൽ അനുഭവപ്പെട്ടതായി വിവരമുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ വിവരമറിയിച്ചിട്ടുണ്ട്. ഭൂമികുലുക്കത്തിൻ്റെ ലക്ഷണമാണോ എന്ന് പരിശോധിക്കുകയാണ്.
അതേസമയം, രക്ഷൗദാത്യ സംഘവും സന്നദ്ധപ്രവർത്തകരും ചേർന്ന് നടത്തിയ തെരച്ചിലിൽ സൂചിപ്പാറ – കാന്തൻപാറ ഭാഗത്തുനിന്നാണ് നാല് മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്യും.ആറ് സോണുകളായി തിരിച്ചാണ് ഇന്ന് പരിശോധന നടത്തുന്നത്. ഇതിൽ ഏറ്റവും പ്രയാസകരമായ മേഖലയാണ് സൂചിപ്പാറ – കാന്തൻപാറ.