യുഎഇ – ഒമാൻ തീരത്ത് ഭൂചലനം

യുഎഇ – ഒമാൻ തീരത്ത് ഭൂചലനം
യുഎഇ – ഒമാൻ തീരത്ത് ഭൂചലനം

യുഎഇ: ഒമാൻ തീരത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്ച ഉച്ചയ്‌ക്ക് പ്രാദേശിക സമയം 12.14നാണ് ഭൂചലനമുണ്ടായതെന്ന് യുഎഇ ദേശീയ ഭൗമപഠനകേന്ദ്രം അറിയിച്ചു. റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ഒമാനിലും യുഎഇയിലെ ചിലയിടങ്ങളിലും നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി താമസക്കാർ അറിയിച്ചു.

ഒമാനിലെ കടലിൽ 5 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ അപകടമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് വർഷത്തിൽ രണ്ടോ മൂന്നോ തവണ നേരിയ ഭൂചലനം അനുഭവപ്പെടാറുണ്ട്. ജനങ്ങൾക്കോ കെട്ടിടങ്ങൾക്കോ അപകടം സംഭവിച്ചതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Top