CMDRF

എളുപ്പത്തില്‍ തയ്യാറാക്കാം ബീറ്റ്‌റൂട്ട് പച്ചടി

എളുപ്പത്തില്‍ തയ്യാറാക്കാം ബീറ്റ്‌റൂട്ട് പച്ചടി
എളുപ്പത്തില്‍ തയ്യാറാക്കാം ബീറ്റ്‌റൂട്ട് പച്ചടി

ബീറ്റ്‌റൂട്ട് കൊണ്ട് വ്യത്യസ്തമായ വിഭവങ്ങള്‍ നമ്മള്‍ തയ്യാറാക്കാറുണ്ട്. ഇന്ന് നമുക്ക് കിടിലനൊരു പച്ചടി തയ്യാറാക്കിയാലോ.

വേണ്ട ചേരുവകള്‍

ഗ്രേറ്റ് ചെയ്ത ബീറ്റ്‌റൂട്ട് 1/4 കപ്പ്
മുളക് പൊടി 1/2 ടീസ്പൂണ്‍
തേങ്ങ 1/4 ടീസ്പൂണ്‍
കടുക് 1/8 ടീസ്പൂണ്‍
തൈര് 2 ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ബീറ്റ്‌റൂട്ട് മുളകുപൊടിയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ഒന്ന് വേവിച്ചെടുക്കുക. തേങ്ങയും കടുകും ചേര്‍ത്ത് അരച്ചെടുക്കുക. ബീറ്റ്‌റൂട്ട് വെന്തു വരുമ്പോള്‍ ഈ മിക്‌സ് ചേര്‍ത്തിളക്കുക. തൈര് കൂടി ചേര്‍ത്ത് കൊടുക്കുക. കറിവേപ്പിലയും വെളിച്ചെണ്ണയും കൂടി തൂവിയ ശേഷം തീ കെടുത്തുക. ബീറ്റ്‌റൂട്ട് പച്ചടി തയ്യാര്‍.

Top