എളുപ്പം തയ്യാറാക്കാം ചിക്കന്‍ ഫ്രൈ

ചിക്കന്‍ കൊണ്ട് പല തരത്തിലുള്ള വിഭവങ്ങളും തയ്യാറാക്കാറുമുണ്ട്

എളുപ്പം തയ്യാറാക്കാം ചിക്കന്‍ ഫ്രൈ
എളുപ്പം തയ്യാറാക്കാം ചിക്കന്‍ ഫ്രൈ

ലരുടെയും പ്രീയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ചിക്കന്‍ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങള്‍. ചിക്കന്‍ കൊണ്ട് പല തരത്തിലുള്ള വിഭവങ്ങളും തയ്യാറാക്കാറുമുണ്ട്. അത്തരത്തില്‍ ചിക്കന്‍ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് ചിക്കന്‍ ഫ്രൈ. എങ്ങനെയാണ് ചിക്കന്‍ ഫ്രൈ തയ്യാറാക്കുന്നതെന്ന് നോക്കാം.

വേണ്ട ചേരുവകള്‍

കോഴിക്കാല്‍ : 2 എണ്ണം
കാശ്മീരി മുളകുപൊടി: 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി: 1/4 ടേബിള്‍സ്പൂണ്‍
ഉപ്പ്: ആവിശ്യത്തിന്
വെളിച്ചെണ്ണ: 20 മില്ലി
ചെറിയുള്ളി: 15 ഗ്രാം
വെളുത്തുള്ളി: 10 ഗ്രാം
വറ്റല്‍മുളക്: 4 എണ്ണം
കറിവേപ്പില: 5 എണ്ണം ചെറുതായി അരിഞ്ഞത്
നാരങ്ങ നീര് ആവിശ്യത്തിന്

തയ്യാറാക്കുന്ന രീതി;

1) വെളുത്തുള്ളി, ചെറിയുള്ളി, വറ്റല്‍മുളക് ചതച്ചു വക്കുക
2) കോഴിക്കാല്‍ നന്നായി വരഞ്ഞ് എല്ലാ ചേരുവകളും ചേര്‍ത്തുകൊണ്ട് നന്നായി മിക്സ് ചെയ്തു മിനിമം 30 മിനിറ്റ് വക്കുക
3) നോണ്‍സ്റ്റിക്ക് പാന്‍ ഇല്‍ എണ്ണ ചൂടാക്കി, ചെറു തീയില്‍ 10 – 15 മിനിറ്റ് തിരിച്ചും മറിച്ചും ഫ്രൈ ചെയ്ത് എടുക്കുക.

Top