വളരെ കുറച്ച് ചേരുവകള്‍ കൊണ്ട് എളുപ്പം മുതിര പുഴുക്ക് തയ്യാറാക്കിയാലോ
വേണ്ട ചേരുവകള്‍
മുതിര 1 കപ്പ്
മഞ്ഞള്‍ പൊടി 1/2 സ്പൂണ്‍
മുളക് 2 എണ്ണം
കറിവേപ്പില 2 തണ്ട്
പച്ചമുളക് 2 എണ്ണം
ഉപ്പ് 1 സ്പൂണ്‍
തേങ്ങ 1/2 കപ്പ്
എണ്ണ 2 സ്പൂണ്‍
കടുക് 1 സ്പൂണ്‍
വെള്ളം 2 കപ്പ്
തയ്യാറാക്കുന്ന വിധം
മുതിര ആദ്യം വെള്ളത്തില്‍ കുറച്ച് സമയം ഒന്ന് കുതിരാന്‍ ഇടുക. അതിനുശേഷം കുക്കറിലേക്ക് ഈ മുതിരയും അതിന്റെ ഒപ്പം തന്നെ കുറച്ചു പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക. ഒരു പാന്‍ വച്ച് ചൂടാകുമ്പോള്‍ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേര്‍ത്തു കൊടുത്ത് വേവിച്ച മുതിര ചേര്‍ത്തു കൊടുത്തതിനുശേഷം ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കൊടുത്ത് തേങ്ങ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മുതിര പുഴുക്ക് തയ്യാര്‍.