എളുപ്പം തയ്യാറാക്കാം ചെമ്മീന്‍ ബിരിയാണി

എളുപ്പം തയ്യാറാക്കാം ചെമ്മീന്‍ ബിരിയാണി
എളുപ്പം തയ്യാറാക്കാം ചെമ്മീന്‍ ബിരിയാണി

ബിരിയാണി ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. വ്യത്യസ്തങ്ങളായ മീനുകള്‍ കൊണ്ട് നമ്മള്‍ ബിരിയാണി വയ്ക്കാറുമുണ്ട്. ഇന്ന് നമുക്ക് സ്‌പെഷ്യല്‍ ആയിട്ട് ചെമ്മീന്‍ ബിരിയാണി തയ്യാറാക്കി നോക്കാം.

വേണ്ട ചേരുവകള്‍

ചെമ്മീന്‍ 3/4 കിലോ
സവാള 4 എണ്ണം
തക്കാളി 2 എണ്ണം (വലുത്)
വെളുത്തുള്ളി 1 എണ്ണം മുഴുവന്‍
ഇഞ്ചി 1 കഷ്ണം
മഞ്ഞള്‍ 1/4 ടീസ്പൂണ്‍
ഗരം മസാല 1 ടീസ്പൂണ്‍
നാരങ്ങ നീര് 1 സ്പൂണ്‍
കുരുമുളക് 1/2 ടീസ്പൂണ്‍
പച്ചമുളക് 2 എണ്ണം
ഓയില്‍ 1/4 കപ്പ്
നെയ് 2 ടീസ്പൂണ്‍
അരി 6 കപ്പ്

തയ്യാറാക്കുന്ന വിധം

ചെമ്മീന്‍ ഉപ്പ്, മഞ്ഞള്‍, മുളക് എന്നിവ പുരട്ടി 1 മണിക്കൂര്‍ മാറ്റി വയ്ക്കുക. ചുവട് കട്ടിയുള്ള പാത്രം അടുപ്പിലോട്ട് വയ്ക്കുക. ഇതിലേക്ക് ഓയില്‍ ഒഴിക്കുക. സവാള ചേര്‍ത്ത് നന്നായി വഴറ്റി എടുക്കുക. ശേഷം തക്കാളി ചേര്‍ത്ത് വഴറ്റി എടുക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ വഴറ്റിയെടുക്കുക. നാരങ്ങാനീര്, ഗരം മസാല, മല്ലിയില, പുതിനയില എന്നിവ ചേര്‍ത്തിളക്കുക. മീനും കൂടെ ചേര്‍ത്ത് അടച്ചുവച്ച് 10 മിനിറ്റ് വേവിക്കുക. ഇതിന് മുകളിലേക്ക് കുതിര്‍ത്തിയെടുത്ത് ബസുമതി റൈസ് തിളപ്പിച്ചൂറ്റി ഇട്ട് കൊടുക്കുക. മുകളിലായി ഗരം മസാല, ക്യാരറ്റ്, രണ്ട് ടീസ്പൂണ്‍ നെയ്യ് ചേര്‍ത്ത് 15 മിനിറ്റ് മൂടിവെച്ച് മുകളില്‍ ഒരു വെയിറ്റ് കയറ്റി വച്ച് ചെറുതീയില്‍ അല്ലെങ്കില്‍ കനലില്‍ വക്കുക. ചെമ്മീന്‍ ബിരിയാണി തയ്യാര്‍.

Top