CMDRF

മുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ഇവ കഴിച്ചോളൂ

മുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ഇവ കഴിച്ചോളൂ
മുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ഇവ കഴിച്ചോളൂ

മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. മുടി വളരാനും മുടികൊഴിച്ചില്‍ തടയാനുമായി പലരും പലതും വാങ്ങി തലയില്‍ തടവാറുണ്ട്. എന്നാല്‍ യാതൊരു ഫലവും പലര്‍ക്കും കിട്ടാറില്ല. തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങള്‍ ആണ് കഴിക്കേണ്ടത്. മുടി കൊഴിച്ചില്‍ തടയാനും മുടി വളരാനുമായി ഈ ഭക്ഷണങ്ങള്‍ കഴിച്ചു നോക്കിക്കോളൂ.

നട്‌സും വിത്തുകളും

ബദാം, വാള്‍നട്‌സ്, ഫ്‌ളാക്‌സ് സീഡുകള്‍, ചിയ വിത്തുകള്‍ തുടങ്ങിയ നട്സിലും വിത്തുകളിലും ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഇ, ബയോട്ടിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.

മുട്ട

പ്രോട്ടീന്‍, ബയോട്ടിന്‍, അവശ്യ അമിനോ ആസിഡുകള്‍ എന്നിവയുടെ മികച്ച ഉറവിടമാണ് മുട്ട. മുട്ട പതിവായി കഴിക്കുന്നത് തലമുടി തഴച്ച് വളരാന്‍ സഹായിക്കും.

ചീര

ഇരുമ്പ്, വിറ്റാമിന്‍ എ, സി, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയതാണ് ചീര. അതിനാല്‍ ചീര കഴിക്കുന്നതും തലമുടി വളരാന്‍ ഗുണം ചെയ്യും.

നെല്ലിക്ക

വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും. അതുപോലെ തന്നെ അകാലനരയെ അകറ്റാനും നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങില്‍ ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മധുരക്കിഴങ്ങ് കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ക്യാരറ്റ്

ബയോട്ടിനും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ് ക്യാരറ്റ്. അതിനാല്‍ ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

പയറുവര്‍ഗങ്ങള്‍

പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, ബയോട്ടിന്‍ എന്നിവയാല്‍ സമ്പന്നമാണ് പയറുവര്‍ഗങ്ങള്‍. അതിനാല്‍ ഇവ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

Top