രാത്രി ഉറക്കം ലഭിക്കാൻ ഭക്ഷണം കഴിക്കാം

കിവിയുടെ ആന്‍റി ഓക്‌സിഡന്‍റിന്‍റെ കഴിവ് ഉറക്കത്തെ മെച്ചപ്പെടുത്താനും സഹായിക്കും

രാത്രി ഉറക്കം ലഭിക്കാൻ ഭക്ഷണം കഴിക്കാം
രാത്രി ഉറക്കം ലഭിക്കാൻ ഭക്ഷണം കഴിക്കാം

റക്കവും ഭക്ഷണവും തമ്മിൽ വളരെ പ്രധാനപ്പെട്ട ബന്ധമാണുള്ളത്. ഉറക്കം മെച്ചപ്പെടുത്താൻ കുടൽ സൗഹൃദ ഭക്ഷണങ്ങൾക്കു കഴിയും. ഓട്സില്‍ ഫൈബര്‍, വിറ്റാമിന്‍ ബി, സിങ്ക് എന്നിവ കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ ഓട്മീല്‍ രാത്രി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ളതാണ് നേന്ത്രപ്പഴം. പൊട്ടാസ്യവും മഗ്നീഷ്യവും ശരീരം ആയാസരഹിതമാക്കി ഉറക്കത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഇത് മസ്തിഷ്‌കത്തിലെ ഉഷ്ണനില താഴ്ത്തി നിര്‍ത്തുന്നതിനും ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. അതിനാല്‍ രാത്രി നേന്ത്രപ്പഴം കഴിക്കുന്നത് ഉറക്കത്തിന് സഹായിക്കും.

ഉദരത്തിൽ കോടിക്കണക്കിന് അതിസൂക്ഷ്മജീവികളുണ്ട്. ഗട്ട് മൈക്രോബയാറ്റ എന്നാണിവയെ വിളിക്കുന്നത്. ഉറക്കം ഉൾപ്പെടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഇവ പ്രധാന പങ്കുവഹിക്കുന്നു. ചെറി കഴിക്കുന്നതും ഉറക്കക്കുറവ് പരിഹരിക്കാന്‍ നല്ലതാണ്. ഇതില്‍ ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോനിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ രാത്രി കിടക്കും മുന്‍പ് ചെറി ജ്യൂസ് കുടിക്കുന്നത് പതിവാക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. പൈനാപ്പിളും ഉറക്കം കിട്ടാന്‍ കഴിക്കേണ്ട ഫലമാണ്. മെലാറ്റോനിന്‍, വിറ്റാമിന്‍ സി, മഗ്‌നീഷ്യം , ഫൈബര്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് രാത്രി നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.

കിവിയുടെ ആന്‍റി ഓക്‌സിഡന്‍റിന്‍റെ കഴിവ് ഉറക്കത്തെ മെച്ചപ്പെടുത്താനും സഹായിക്കും. അതിനാല്‍ രാത്രി കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് രണ്ട് കിവി പഴം കഴിക്കുന്നത് നല്ലതാണ്. മഗ്നീഷ്യം, സെറാടോണിന്‍ എന്നിവ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

ഫൈബറും മറ്റ് വിറ്റാമിനുകളും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നത് രാത്രി ഉറക്കം കിട്ടാന്‍ ഗുണം ചെയ്യും. വിറ്റാമിന്‍ സി, ഇ, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ പപ്പായ രാത്രി കഴിക്കുന്നതും നല്ല ഉറക്കം പ്രദാനം ചെയ്യും.

Top