ദിവസേന വാഴപ്പഴം കഴിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍

ദിവസേന വാഴപ്പഴം കഴിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍
ദിവസേന വാഴപ്പഴം കഴിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍

മ്മുടെ നാട്ടില്‍ സര്‍വ്വസാധാരണയായി ലഭിക്കുന്ന പഴ വര്‍ഗ്ഗങ്ങളില്‍ പ്രധാനിയാണ് വാഴപ്പഴം. ധാരാളം പോഷകഗുണങ്ങളാല്‍ സമ്പന്നമാണ് ഇവ. വാഴപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. വാഴപ്പഴത്തില്‍ ധാരാളമായി ലയിക്കുന്ന നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ സി പോലുള്ള ആന്റീഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഇവയെല്ലാം സഹായകരമാണ്. വാഴപ്പഴത്തില്‍ നിന്നുള്ള വിറ്റാമിന്‍ ബി 6 ശരീരം എളുപ്പത്തില്‍ ആഗിരണം ചെയ്യും. ഇടത്തരം വലിപ്പമുള്ള വാഴപ്പഴത്തിന് ദൈനംദിന വിറ്റാമിന്‍ ബി 6 ആവശ്യത്തിന്റെ നാലിലൊന്ന് ഭാഗം നല്‍കാന്‍ കഴിയും. അതുകൂടാതെ വാഴപ്പഴത്തില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. വാഴപ്പഴത്തില്‍ നിന്നുള്ള വിറ്റാമിന്‍ ബി 6 ശരീരം എളുപ്പത്തില്‍ ആഗിരണം ചെയ്യും.

ഇടത്തരം വലിപ്പമുള്ള വാഴപ്പഴത്തിന് ദൈനംദിന വിറ്റാമിന്‍ ബി 6 ആവശ്യത്തിന്റെ നാലിലൊന്ന് നല്‍കാന്‍ കഴിയും. വാഴപ്പഴത്തില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. നമ്മുടെ ഹൃദയത്തിന് പ്രധാനമാണ് പൊട്ടാസ്യം. കൂടാതെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പൊട്ടാസ്യം സഹായിക്കുന്നു. നമ്മുടെ ദൈനംദിന ആവശ്യത്തിന്റെ്‌റെ 10 ശതമാനം പൊട്ടാസ്യം നല്‍കാനും ഇവയ്ക്ക് കഴിയും വയറിലെ അള്‍സറിനെതിരെ സംരക്ഷണം നല്‍കാനും വാഴപ്പഴം സഹായിക്കുന്നു. ഹൈഡ്രോക്ലോറിക് ആസിഡില്‍ നിന്നുള്ള കേടുപാടുകള്‍ തടയാനും ഇതിന് കഴിയും. വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന സെറോടോണിന്‍ മാനസികാവസ്ഥയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന സെറോടോണിന്‍ നമ്മുടെ മാനസികാവസ്ഥയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. സെറോടോണിന്റെ അളവ് സാധാരണ നിലയിലായിരിക്കുമ്പോള്‍ കൂടുതല്‍ വൈകാരികമായി സ്ഥിരതയും ശ്രദ്ധയും അനുഭവപ്പെടുന്നു. ഈ ന്യൂറോ ട്രാന്‍സ്മിറ്റര്‍ വര്‍ദ്ധിപ്പിക്കാന്‍ വാഴപ്പഴം സഹായിക്കുന്നു. ഇതില്‍ ട്രിപ്‌റ്റോഫാന്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് സെറോടോണിന്‍ ആയി മാറുന്നു. നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ബി6, മഗ്നീഷ്യം എന്നിവയും വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട് വാഴപ്പഴം ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയാനും തലച്ചോറിനെ ആരോഗ്യത്തോടെ നിലനിര്‍ത്താനും ശരീരത്തിന് ഊര്‍ജ്ജം നല്‍കാനും വാഴപ്പഴം മികച്ചതാണ്.

Top