ചിക്കന്‍ കഴിച്ചാല്‍ പൊണ്ണത്തടിയൊന്നും വരില്ല, പക്ഷേ ഇങ്ങനെ കഴിക്കണം

ചിക്കന്‍ കഴിച്ചാല്‍ പൊണ്ണത്തടിയൊന്നും വരില്ല, പക്ഷേ ഇങ്ങനെ കഴിക്കണം
ചിക്കന്‍ കഴിച്ചാല്‍ പൊണ്ണത്തടിയൊന്നും വരില്ല, പക്ഷേ ഇങ്ങനെ കഴിക്കണം

രീരഭാരം വല്ലാതെ വര്‍ധിക്കുന്നുണ്ടോ? പൊണ്ണത്തടിയും കുടവയറുമെല്ലാം പ്രശ്നക്കാരായി മുന്നിലുണ്ടോ? എങ്കില്‍ നമ്മള്‍ നല്ലൊരു ഡയറ്റിലേക്ക് ശരീരത്തെ മാറ്റിയെടുക്കാന്‍ സമയം ആയിരിക്കുകയാണ്. പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നമ്മള്‍ നിത്യേന ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. അതുപോലെ ഫൈബറും ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.ഫൈബര്‍ അടങ്ങിയ ഭക്ഷണം ശീലമാക്കിയാലും മതി. നമ്മള്‍ വിചാരിച്ചതിലും വേഗത്തില്‍ ഫിറ്റ്നെസ് വീണ്ടെടുക്കാന്‍ നമുക്ക് ഇതിലൂടെ സാധിക്കും. ഇന്ന് മുതല്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക. എങ്കില്‍ വേഗത്തില്‍ തന്നെ നമ്മുടെ ശരീരം മെലിഞ്ഞ് കൂടുതല്‍ സുന്ദരനാവാന്‍ നമുക്ക് സാധിക്കും. ചിക്കനാണ് നമ്മള്‍ ഡയറ്റില്‍ ആദ്യം ഉള്‍പ്പെടുത്തേണ്ടത്. ചിക്കന്‍ കഴിച്ചാല്‍ പൊണ്ണത്തടി വരുമെന്ന് പറയുന്നത് തെറ്റിദ്ധാരണയാണ്. കഴിക്കേണ്ട രീതിയില്‍ കഴിച്ചാല്‍ ഒരു പ്രശ്നവും ഇതിനാല്‍ ഉണ്ടാവില്ല. കൊഴുപ്പ് കുറഞ്ഞ രീതിയില്‍ ഇവ ഉണ്ടാക്കാന്‍ ആദ്യം സാധിക്കണം. ചിക്കന്‍ ബ്രെസ്റ്റ് അത്തരത്തില്‍ കഴിക്കാവുന്നതാണ്. ചിക്കന്‍ വാങ്ങുന്ന കടകളില്‍ പോയാല്‍ ബ്രെസ്റ്റ് പീസുകള്‍ അവര്‍ പ്രത്യേകം മുറിച്ച് തരും. ഇവയില്‍ പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിന്റെ മെറ്റാബോളിസത്തെ നന്നായി മെച്ചപ്പെടുത്തും.

അതുപോലെ വേഗത്തില്‍ ശരീരത്തിലെ കൊഴുപ്പിനെഇല്ലാതാക്കും. ഇതിനൊപ്പം കൃത്യമായ വ്യായാമം കൂടി വരുന്നതോടെ ശരീരം ഏറ്റവും ഹെല്‍ത്തിയായി മാറും. നമ്മുടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളെ നീക്കാന്‍ ഏറ്റവും നല്ലത് ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ്. വേനല്‍ കാലത്ത് ഇവ ശരീരത്തിനേറെ ഹെല്‍ത്തിയാണ്. സെസെമി സീഡ്സ് അങ്ങനെ കഴിക്കാന്‍ സാധിക്കുന്നൊരു ഓപ്ഷനാണ്. കാരണം ഇവയില്‍ ധാരാളം ഫൈബറുണ്ട്. ഇത് ശരീരത്തിലെത്തുന്നതോടെ നമ്മുടെ അമിതമായ വിശപ്പിനെ ഇവ പിടിച്ചുനിര്‍ത്തും. പേശികള്‍ക്ക് ബലം നല്‍കും. അതുപോലെ വേഗത്തില്‍ ഭാരം കുറയ്ക്കാനും സെസമി സീഡ്സുകള്‍ നമ്മളെ സഹായിക്കും. അതുപോലെ ഭാരം കുറയ്ക്കുന്നതിന് ഏറെ ആവശ്യമാണ് ഹൈ പ്രോട്ടീന്‍ ഭക്ഷണങ്ങള്‍. ചിക്കന്‍ പോലെ തന്നെ കഴിക്കാന്‍ ഏറ്റവും ആരോഗ്യകരമായ വേറെയും കാര്യങ്ങളുണ്ട്. ഗ്രീക്ക് യോഗര്‍ട്ട് അതിലൊന്നാണ്. ഇവ നമുക്ക് വാങ്ങാന്‍ ലഭിക്കും. ഗ്രീക്ക് യോഗര്‍ട്ടില്‍ ഇഷ്ടം പോലെ പ്രോട്ടീനുകള്‍ അടങ്ങിട്ടുണ്ട്. അതുപോലെ പ്രോബിയോട്ടിക്സുകളും അടങ്ങിയിട്ടുണ്ട്. നമ്മുടെ ദഹന ശേഷിയെ മെച്ചപ്പെടുത്താന്‍ ഇവ സഹായിക്കും. ചിക്കനെ പോലെ മുട്ടയും നിങ്ങള്‍ക്ക് ധൈര്യത്തോടെ കഴിക്കാം. ഇത് കാണം ഒരിക്കലും ശരീരത്തിലെ ചീത്ത കൊഴുപ്പ് വര്‍ധിക്കില്ല. നിങ്ങളുടെ ശരീരത്തിന് ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കാന്‍ മുട്ടകള്‍ കഴിക്കുന്നതിലൂടെ സാധിക്കും. നമ്മുടെ വയര്‍ നിറഞ്ഞിരിക്കാന്‍ ഇടയ്ക്കിടെ അനാവശ്യമായി ഭക്ഷണം കഴിക്കേണ്ടി വരില്ല. അമിത വിശപ്പിനെ നിയന്ത്രിക്കുന്നതോടെ കലോറികളുടെ അളവും കുറയ്ക്കാനാവും. ഇതോടെ വേഗത്തില്‍ ഭാരം കുറയും.

Top