CMDRF

വണ്ണവും , മാനസിക സമ്മര്‍ദ്ദവും കുറയ്ക്കാൻ ഉത്തമം; അറിയാം ഡാർക്ക് ചോക്ലേറ്റിന്റെ ​ഗുണങ്ങൾ

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വളരെ ഉപകാരം ചെയ്യുന്ന ഒന്നാണ് ഡാര്‍ക് ചോക്ലേറ്റ്

വണ്ണവും , മാനസിക സമ്മര്‍ദ്ദവും കുറയ്ക്കാൻ ഉത്തമം; അറിയാം ഡാർക്ക് ചോക്ലേറ്റിന്റെ ​ഗുണങ്ങൾ
വണ്ണവും , മാനസിക സമ്മര്‍ദ്ദവും കുറയ്ക്കാൻ ഉത്തമം; അറിയാം ഡാർക്ക് ചോക്ലേറ്റിന്റെ ​ഗുണങ്ങൾ

ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ് ചോക്ലേറ്റ്. മധുരമുള്ള ചോക്‌ളേറ്റാണ് കൂടുതല്‍ ആളുകളും കഴിക്കാന്‍ ഇഷ്ടപ്പെടുന്നത്. വിവിധതരം ചോക്ലേറ്റുകളുണ്ട് മാർക്കറ്റിൽ. പഞ്ചസാര, പാല്‍, കൊക്കോബട്ടര്‍ എന്നിവയാണ് മില്‍ക്ക് ചോക്ലേറ്റുകളിലെ പ്രധാനികള്‍. എന്നാൽ കഴിക്കുമ്പോൾ എല്ലാവരും ആദ്യമൊന്ന് നെറ്റി ചുളിക്കുന്ന ഒന്നാണ് ഡാർക്ക് ചോക്ലേറ്റുകൾ.

ചെറിയ കയ്പുണ്ടെന്നതിനാൽ ഡാർക്ക് ചോക്ലേറ്റിന് ആരാധകരും കുറവാണ്. ആരോഗ്യത്തെ ഡാർക്ക് ചോക്ലേറ്റ് മോശമായി ബാധിക്കുമെന്ന ആശങ്ക നിരവധി പേർക്കുണ്ട്. എന്നാൽ ഡാർക്ക് ചോക്ലേറ്റ് മിതമായ അളവിൽ കഴിക്കുന്നത് ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ നൽകും.

Also Read: പപ്പായയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്

ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റായ ഫ്ലേവനോയിഡുകൾ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. 90 ശതമാനത്തോളം കൊക്കോ സോളിഡുകള്‍ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനുമൊക്കെ ഇവ കഴിക്കുന്നത് കൊണ്ട് ഗുണമുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വളരെ ഉപകാരം ചെയ്യുന്ന ഒന്നാണ് ഡാര്‍ക് ചോക്ലേറ്റ് . ഇത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഡയററില്‍ ഇത് നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.

Also Read: കാണാന്‍ കുഞ്ഞനാണെങ്കിലും ഇതിന് ഗുണങ്ങള്‍ നിരവധിയാണ്

രക്തചംക്രമണം മെച്ചപ്പെടുത്താനും, രക്തസമ്മര്‍ദം നിയന്ത്രിക്കാനും, ഹൃദയാരോഗ്യത്തെ മികച്ചതാക്കാനും സഹായിക്കുന്ന ഫ്‌ളേവനോയ്ഡുകള്‍ കൊക്കോയിൽ അടങ്ങിയിരിക്കുന്നു. കൊക്കോയിൽ അടങ്ങിയിരിക്കുന്ന ഫ്‌ളേവനോയ്ഡുകള്‍ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി വര്‍ധിപ്പിക്കുന്നു, കൂടാതെ ദീര്‍ഘനാളത്തെ മിതമായ ഉപയോഗം പ്രമേഹ സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതായും പഠനങ്ങള്‍ പറയുന്നു.

ഡാര്‍ക്ക് ചോക്ലേറ്റിലെ ഫ്‌ളേവനോയ്ഡുകള്‍ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും നല്ല കൊളസ്‌ട്രോളിന്റെ നില വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന അളവില്‍ ആന്റി ഓക്‌സിഡന്റും, ധാതുലവണങ്ങളും, കുറഞ്ഞ പഞ്ചസാരയുമാണ് ഡാര്‍ക്ക് ചോക്ലേറ്റിന്റെ പ്രത്യേകത. എങ്കിലും കൊഴുപ്പുകളും ഊര്‍ജനിലയും അല്പം ഉയര്‍ന്ന അളവിലാണ്. അതുകൊണ്ടുതന്നെ ദിവസം 20-30 ഗ്രാം വരെ മാത്രം ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.

Top