CMDRF

‘നിലക്കടല’ നിസാരക്കാരനല്ല

ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ സഹായിക്കും

‘നിലക്കടല’ നിസാരക്കാരനല്ല
‘നിലക്കടല’ നിസാരക്കാരനല്ല

ഭക്ഷണശീലങ്ങളാണ് നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്ന പ്രധാനഘടകം എന്നതിൽ സംശയമില്ല. വൈകിട്ടത്തെ ചായയോടൊപ്പം ബേക്കറി പലഹാരങ്ങള്‍ കഴിക്കുന്നത് പലരുരേയും ദിനചര്യയുടെ ഭാഗമാണ്. എന്നാൽ,എണ്ണയില്‍ വറുത്തതും കൊഴുപ്പുകളടങ്ങിയതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇതിന് പകരമായി ഒരു പിടി നിലക്കടല കഴിക്കുന്നത് ശീലമാക്കാം.

ALSO READ: മഞ്ഞളിന്റെ ആരോഗ്യ ഗുണങ്ങൾ

ഇതുകൊണ്ട് നിരവധി ഗുണങ്ങളുണ്ട്.നാരുകള്‍ അടങ്ങിയ നിലക്കടല കഴിക്കുന്നത് വയര്‍ പെട്ടെന്ന് നിറയ്ക്കാനും വിശപ്പ് കുറയ്ക്കാനും,ശരീര ഭാരം കുറയ്ക്കാനും സഹായിക്കും. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ ഇയും അടങ്ങിയ നിലക്കടല ചര്‍മത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നതാണ്.

ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ സഹായിക്കും.ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് കഴിക്കുന്നത് നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡും, ഒമേഗ 6 ഫാറ്റി ആസിഡും അടങ്ങിയ നിലക്കടല തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെട്ടതാക്കും.ഇത് പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍, മറ്റ് ആന്റി ഓക്സിഡന്റുകള്‍, നാരുകള്‍ എന്നിവയുടെ കലവറയാണ് കടല. ദഹനപ്രക്രിയയെ സഹായിക്കാനും കടല മുന്നിലാണ്.

Top