ശരിയായ ചര്‍മ്മസംരക്ഷണ ശീലങ്ങള്‍ ഉണ്ടാവുന്നതിനോടൊപ്പം, ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചര്‍മ്മത്തെ പ്രോത്സാഹിപ്പിക്കുന്ന പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചര്‍മ്മസംരക്ഷണത്തിന്റെ മറ്റൊരു പ്രധാന വശമാണ്. ആരോഗ്യമുള്ള ചര്‍മ്മത്തെ പിന്തുണയ്ക്കാന്‍ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും മറ്റ് പോഷകങ്ങളും ചര്‍മ്മത്തിന് ആവശ്യമാണ്.അതിനാല്‍ നിങ്ങളുടെ ദിനചര്യയില്‍ ആന്റി-ഏജിംഗ് ഫ്രൂട്ട്സ് ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ചര്‍മ്മത്തെ പരിപാലിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ്. മികച്ച ചര്‍മ്മ ആരോഗ്യത്തിന് നിങ്ങള്‍ പതിവായി കഴിക്കേണ്ട ചില പഴങ്ങള്‍ ഉണ്ട്.
അവ ഏതൊക്കെയാണ് എന്ന് അറിയുന്നതും നിങ്ങളുടെ ഡയറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മസംരക്ഷണത്തിന് വലിയ മുതല്‍ക്കൂട്ടാകും. ഏതൊക്കെയാണ് ആ പഴങ്ങള്‍ എന്ന് നോക്കാം. പപ്പായ, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ ഒരു മികച്ച ഉറവിടമാണ്. അത് ചര്‍മ്മത്തിന്റെ മൃദുത്വത്തെ പ്രോത്സാഹിപ്പിക്കുകയും ചുളിവുകളും നേര്‍ത്ത വരകളും കുറയ്ക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ എ, സി, കെ, ഇ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു, കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, ബി വിറ്റാമിനുകളും ഈ പഴത്തില്‍ സമ്പന്നമാണ്. പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കുന്ന ഫ്രീ റാഡിക്കലുകള്‍ക്കെതിരായ പോരാട്ടത്തില്‍ പപ്പായയിലെ ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കുന്നു.
അവക്കാഡോകള്‍ക്ക് ചര്‍മ്മത്തെ ഉത്തേജിപ്പിക്കുന്ന ഗുണങ്ങളുണ്ട്. അത് സോറിയാസിസ്, എക്സിമ, വരണ്ട ചര്‍മ്മം, മറ്റ് ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു. പതിവായി കഴിക്കുമ്പോള്‍ വരണ്ട ചര്‍മ്മത്തിന് ആശ്വാസം നല്‍കുന്ന പോഷകസമൃദ്ധവും ഈര്‍പ്പമുള്ളതുമായ പഴമാണ് അവോക്കാഡോ. ഓറഞ്ച് കഴിക്കുന്നത് വീക്കം കുറയ്ക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ പഴത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. മാത്രമല്ല അതിലോലമായ ചര്‍മ്മത്തെ പുറംതള്ളാന്‍ സഹായിക്കുന്നു. ഓറഞ്ചില്‍ കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് തിളക്കവും, യുവത്വവും നല്‍കുന്നു.
മാതളനാരങ്ങ വിത്തുകള്‍ വീക്കം കുറയ്ക്കുകയും ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന ദോഷങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തിന്റെ വേഗത്തിലുള്ള രോഗശാന്തി പ്രക്രിയയെ സഹായിക്കുന്നു. മാതളനാരങ്ങയില്‍ കാണപ്പെടുന്ന പുനികലാഗിന്‍ എന്ന പദാര്‍ത്ഥത്തിന് ചര്‍മ്മത്തിലെ കൊളാജന്‍ നിലനിര്‍ത്താനും പ്രായമാകല്‍ പ്രക്രിയ വൈകിപ്പിക്കാനും കഴിയും. ബ്ലൂബെറിയില്‍ കാണപ്പെടുന്ന പ്രധാന മൂലകങ്ങളുടെ ആന്റിഓക്‌സിഡന്റ് വിഭാഗമായ ആന്തോസയാനിന്‍ പ്രമേഹം, ഹൃദ്രോഗം, മറ്റ് വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, അവയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. അവ വാര്‍ദ്ധക്യത്തിനെതിരെ പോരാടുന്ന ആന്റിഓക്‌സിഡന്റുകളായി കണക്കാക്കപ്പെടുന്നു.