ദുബായ്: യുഎഇയില്‍ ആരംഭിക്കുന്ന പൊതുമാപ്പിന് മുന്നോടിയായി പ്രവാസികൾക്ക് സഹായഹസ്തവുമായി ദുബായിലെ മുൻനിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍. സഹായങ്ങള്‍ക്കായുള്ള വിപുലമായ ഒരുക്കങ്ങൾ നടത്തിയതായി ഇസിഎച്ച് ഡിജിറ്റല്‍ സിഇഒ ഇഖ്ബാൽ മാർക്കോണി അറിയിച്ചു.
എല്ലാ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും സേവനം പ്രയോജനപ്പെടും. ഇതിനായി വിവിധ ഭാഷകൾ സംസാരിക്കുന്ന വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ഇരുപതോളം ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകിയതായി ഇഖ്ബാൽ മാർക്കോണി അറിയിച്ചു. അൽ ബർഷാ മാൾ, ഖിസൈസ് പ്ലാസ, അൽ ബുസ്താൻ സെന്റർ, അൽ ഖിസൈസ് മെട്രോ എന്നിവിടങ്ങളിലും സേവനം ലഭ്യമാകും. ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ള മുപ്പതോളം ഭാഷകൾ സംസാരിക്കുന്ന ദുബായിലെ ഏറ്റവും വലിയ സർക്കാർ സേവന കേന്ദ്രം കൂടിയാണ് ദുബായിലെ ഇസിഎച്ച് ഡിജിറ്റൽ.
നേരത്തെ കൊവിഡ് കാലത്ത് യാത്ര വിലക്കിന് തുടർന്ന് നാട്ടിലകപ്പെട്ട പ്രവാസികളെ യുഎഇയിൽ തിരിച്ചെത്തിക്കുന്നതിന് കേരളത്തിൽ നിന്നും ആദ്യമായി ദുബായിലേക്ക് ഒരു സ്വകാര്യ ചാർട്ടേർഡ് വിമാനം ഏർപ്പാടാക്കിയത് ദുബായിലെ ഇസിഎച്ച് ഡിജിറ്റൽ മുഖേനെയായിരുന്നു.